You are Here : Home / USA News

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ; ഇടവക സന്ദര്‍ശനങ്ങള്‍ അന്തിമ ഘട്ടത്തില്‍

Text Size  

Story Dated: Monday, April 08, 2019 11:44 hrs UTC

രാജന്‍ വാഴപ്പള്ളില്‍

വാഷിങ്ടണ്‍ ഡിസി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക സന്ദര്‍ശനം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. മാര്‍ച്ച് 10ന് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ സില്‍വര്‍ സ്പ്രിംഗ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗവും വികാരിയുമായ ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ട്രഷറാര്‍ മാത്യു വര്‍ഗീസ്, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ജോര്‍ജ് ഫിലിപ്പ് എന്നിവര്‍ കോണ്‍ഫറന്‍സിനെ കുറിച്ചും രജിസ്‌ട്രേഷനെകുറിച്ചും സുവനീറിനെകുറിച്ചും സംസാരിച്ചു. ഫാ. ലാബി ജോര്‍ജ്, ട്രഷറാര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.ട്രഷറാര്‍ മാത്യു വര്‍ഗീസ്, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ജോര്‍ജ് ഫിലിപ്പ്, ഇടവകയുടെ ട്രസ്റ്റി രാജന്‍ പറമ്പില്‍, സെക്രട്ടറി സാറാ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.