You are Here : Home / USA News

ഫാമിലി കോൺഫറൻസ് ടീം ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു

Text Size  

Story Dated: Thursday, March 07, 2019 12:04 hrs UTC

രാജൻ വാഴപ്പള്ളിൽ

വാഷിങ്ടൻ ഡിസി ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. സന്ദർശനം വൻ വിജയം ആയിരുന്നുവെന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ഫെബ്രുവരി 17 ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. റോയ് ജോർജ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. സെക്രട്ടറി ജോബി ജോൺ ആമുഖ വിവരണം നൽകി. ഇടവകാംഗങ്ങളെ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്തു. സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ് റജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെകുറിച്ചും സംസാരിച്ചു. റജിസ്ട്രേഷൻ കിക്ക് ഓഫ് ഇടവക വികാരി ഫാ. റോയ് ജോർജും സെക്രട്ടറി ജോബി ജോണും ചേർന്ന് നിർവ്വഹിച്ചു. 

സെക്രട്ടറി ജോബി ജോൺ സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാൻ, എയ്ൻസ് ചാക്കോ, മാത്യൂ സാമുവേൽ, എബി കുര്യാക്കോസ്, ശോഭാ ജേക്കബ്, ബോസ്റ്റൺ ഏരിയാ കമ്മിറ്റി അംഗങ്ങളായ സുജാ ഫിലിപ്പ്, ജോർജ് വർഗീസ്, ശാന്താ വർഗീസ്, ട്രസ്റ്റി തോമസ് മത്തായി സെക്രട്ടറി ബെഞ്ചമിൻ സാമൂവേൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. Boston003 ഡോ. സീമാ ജേക്കബ് ആയിരം ഡോളറിന്റെ ഗ്രാന്റ് സ്പോൺസർഷിപ്പ് എടുക്കുകയും നിരവധി അംഗങ്ങൾ കോൺഫറൻസിലേക്ക് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇടവകയിൽ നിന്നും നൽകിയ സഹകരണത്തിന് കമ്മിറ്റി നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.