You are Here : Home / USA News

പാസഡീന മലയാളി അസോസിയേഷന്‍ 21-മത്‌ വാര്‍ഷികം ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 06, 2013 11:23 hrs UTC

ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ പാസഡീന മലയാളി അസോസിയേഷന്റെ ഇരുപത്തിയൊന്നാമത്‌ വാര്‍ഷികദിനം നവംബര്‍ 16-ന്‌ പാര്‍ക്ക്‌ ഗേറ്റ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട്‌ 6 മണിക്ക്‌ ആരംഭിക്കുന്ന ആഘോഷങ്ങള്‍ 9 മണിക്ക്‌ ഭക്ഷണത്തോടെ അവസാനിക്കും. വിവിധ കലാപരിപാടികള്‍ അരങ്ങേറും. അസോസിയേഷന്‍ നടത്തിയ വാര്‍ഷിക പിക്‌നിക്കില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ഈ അവസരത്തില്‍ വിതരണം ചെയ്യുന്നതാണ്‌. പതിവുപോലെ ഈവര്‍ഷവും കേരളത്തിലെ നാല്‌ രോഗികള്‍ക്ക്‌ ധനസഹായം നല്‍കാന്‍ സാധിച്ചതില്‍ പ്രവര്‍ത്തകസമിതി ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. പി.എം.എയുടെ 2013 എകസിക്യൂട്ടീവ്‌ കമ്മിറ്റി വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. പരിസര പ്രദേശങ്ങളിലെ എല്ലാ മലയാളികളേയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജോഷി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.