You are Here : Home / USA News

സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ലോസ്ആഞ്ചലസില്‍

Text Size  

Story Dated: Wednesday, February 13, 2019 03:03 hrs UTC

മനു തുരുത്തിക്കാടന്‍

ലോസ്ആഞ്ചലസ്: മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘം വെസ്‌റ്റേണ്‍ റീജണ്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ഫെബ്രുവരി 16, 17 തീയതികളില്‍ നടക്കപ്പെടും. ഗാര്‍ഡന്‍ ഗ്രോവിലുള്ള ഹോറേബ് മാര്‍ത്തോമ്മ പള്ളിയില്‍ 16 ശനിയാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. സിയാറ്റിന്‍ ഇടവക വികാരി റവ. സാം ഫിലിപ്പ് ധ്യാനം നയിക്കും. റീജണ്‍ പ്രസിഡന്‍റ് റവ, സ്റ്റാലിന്‍ തോമസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും ഹൃദ്രോഗ വിദ്ഗധനുമായ ഡോ. വിനോ ജോണ്‍ ഡാനിയേല്‍ രണ്ട് കോരി: അഞ്ചാം അദ്ധ്യായം 15ാം വാക്യം ആസ്പദമാക്കിയുള്ള ദൂതുകള്‍ രണ്ടു ദിവസമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ നല്‍കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സെഷനുകളും ഉണ്ടായിരിക്കും. ശനിയാഴ്ച നടക്കുന്ന യുവജന മീറ്റിംഗിന് റവ. ലാറി വര്‍ഗീസ് നേതൃത്വം നല്‍കും. ഡോ. വിനോ ഡാനിയേല്‍ പ്രഭാഷണം നടത്തും.

കുട്ടികളുടെ സെഷനുകള്‍ക്ക് ജോഷി ജോണ്‍, അഞ്ചലി ജോണ്‍, ഡോ. എലിസബത്ത് കുര്യന്‍, അന്നാ ചാണ്ടി, ഷെറിന്‍ മാത്യു, നോവാ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടക്കുന്ന വേദപഠനം, സാക്ഷ്യം, ആരാധന സെഷനുകള്‍ക്ക് സിലിക്കണ്‍വാലി, സാക്രമെന്േ!റാ, ഫീനിക്‌സ്, സാന്‍ഫ്രാന്‍സിസ്‌കോ, ലോസ്ആഞ്ചലസ്, സെന്‍റ് ആന്‍ഡ്രൂസ് ഇടവകകള്‍ നേതൃത്വം നല്‍കും. ഹോറേബ് മാര്‍ത്തോമ്മ ഇടവക ഗായകസംഘം കോണ്‍ഫറന്‍സില്‍ ഗാനശുശ്രൂഷ നടത്തും. വെസ്‌റ്റേണ്‍ റീജണില്‍ സേവനമനുഷ്ഠിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങിപോകുന്ന വൈദികര്‍ക്ക് യാത്രയയപ്പും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദരവും കോണ്‍ഫറന്‍സില്‍ നടക്കും. 17 ഞായറാഴ്ച രാവിലെ 9ന് ഫീനിക്‌സ് ഇടവക വികാരി റവ. സ്റ്റാലിലന്‍ തോമസിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് സമാപനസമ്മേളനത്തില്‍ ഡോ. വിനോ ഡാനിയേല്‍ സന്ദേശം നല്‍കും. ഹോറേബ് ഇടവക വികാരി റവ. ഡെന്നിസ് ഏബ്രഹാം, റവ. ലിജു ജോണ്‍, കോണ്‍ഫറന്‍സ് കണ്‍വീനര്‍ മനോജ് മാത്യു, വെസ്‌റ്റേണ്‍ റീജണല്‍ സെക്രട്ടറി രാജേഷ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.