You are Here : Home / USA News

ഫോമാ മെഡിക്കല്‍ കമ്മിറ്റീ രൂപീകരിച്ചു

Text Size  

Story Dated: Friday, December 21, 2018 01:41 hrs UTC

(ഡോക്ടര്‍: സാം ജോസഫ്, ഫോമാ ന്യൂസ് ടീം)

ഡാളസ്: കേരള സംസ്ഥാനത്തിന്റെ പതിനാലു ജില്ലകളിലുമായി സൗജന്യ ചികിത്സ ക്യാമ്പുകളും ശസ്ത്രക്രീയ ക്യാമ്പുകളും സംഘടിപ്പിച്ചുകൊണ്ടു നോര്‍ത്ത് അമേരിക്കന്‍ സംഘടനയായ ഫോമാ മാലോകര്‍ക്ക് മാതൃകയാകുകയാണ്. ഫോമായുടെ പ്രവര്‍ത്തന മികവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കുവാന്‍ ഈ പദ്ധതിയ്ക് കഴിയുമെന്ന് മാത്രമല്ല, ഇന്ന് വരെ ഇതേപോലെയുള്ള ഒരു ദീര്‍ഘകാല ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഫോമാ കരാര്‍ ഒപ്പുവെയ്ചിട്ടുമില്ല എന്ന് അഭിമാനത്തോടെ പറയുവാന്‍ കഴിയുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അശരണരായ ജനസമൂഹത്തിന് സൗജന്യ ചികിത്സ പദ്ധതിയും ശസ്ത്രക്രീയ ക്യാമ്പുകളും നടത്തുവാന്‍ ഫോമ തീരുമാനിച്ചു. രണ്ടു വര്‍ഷത്തേക്കുള്ള മെഡിക്കല്‍ ക്യാമ്പ് പദ്ധതികളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ട്, വിവിധ ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ട് മൂവായിരത്തില്പരം രോഗികള്‍ക്ക് സൗജന്യ ചികിത്സകളും, മരുന്നും ശസ്ത്രക്രീയകളും നല്‍കും. ആദ്യ ഘട്ടമായി 2019 ജനുവരി മാസം 12 മുതല്‍ 18 വരെ പാലക്കാട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തപ്പെടുന്നതാണെന്നും; എല്ലാ പ്രവാസികളുടെയും തദ്ദേശവാസികളുടെയും സഹായ സഹകരണങ്ങള്‍ ഈ സൗജന്യ ആതുരാ ശുശ്രൂഷാ ക്യാമ്പുകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നതായും അറിയിച്ചു. പതിനഞ്ചോളം കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രീയകളും, നിരവധി മറ്റു ശസ്ത്രക്രീയകളും നടത്തുവാനും തീരുമാനിച്ചതായി ചാരിറ്റി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജിജു കുളങ്ങര അറിയിച്ചു. ഫോമാ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ . നോയല്‍ മാത്യു, നാഷണല്‍ ചാരിറ്റി ചെയര്‍മാന്‍ ശ്രീ. ജിജു കുളങ്ങര, വൈസ് ചെയര്‍മാന്‍ ശ്രീ. ജിബി പാറക്കല്‍, രാജു ഫിലിപ് എന്നിവരെയും ചാരിറ്റി സെക്രട്ടറി ശ്രീ. വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ചാരിറ്റി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ശ്രീമതി ഏഞ്ചല സുരേഷ്, അനീഷ് കെ വിജയരാഘവന്‍, CPR കോഓര്‍ഡിനേറ്റര്‍ ശ്രീ . തോമസ് ഒലിയാംകുന്നേല്‍, കേരള കോഓര്‍ഡിനേറ്റര്‍ Dr സാം ജോസഫ്, വോളന്റീയര്‍ കോഓര്‍ഡിനേറ്റര്‍ Dr ചെറിയാന്‍ തോമസ്, യൂത്ത് കോഓര്‍ഡിനേറ്റര്‍ റിയ അലക്‌സാണ്ടര്‍ എന്നിവരുള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിക്കു രൂപം നല്‍കി. സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ഈ പദ്ധതിയ്ക്ക് വേണ്ട എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.