You are Here : Home / USA News

ഫോമാ കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ജോമോന്‍ കുളപുരക്കല്‍, കോര്‍ഡിനേറ്റര്‍ പൗലോസ്‌ കുയിലാടന്‍

Text Size  

Story Dated: Wednesday, December 19, 2018 01:41 hrs UTC

(രവിശങ്കർ, ഫോമാ ന്യൂസ്‌ ടീം)

ഡാളസ്: ഫോമായുടെ കൾച്ചറൽ കമ്മിറ്റി ചെയർമാനായി ജോമോൻ കുളപ്പുരക്കലിനെയും, കോർഡിനേറ്ററായി പൗലോസ് കുയിലാടനെയും ഫോമാ തിരെഞ്ഞെടുത്തു. ഫോമായുടെ ജോയിന്റ് ട്രെഷറാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്‌, നാഷണല്‍ കമ്മറ്റി മെംബര്‍ എന്ന പദവികള്‍ വഹിച്ചിരുന്ന ജോമോന്‍ കുളപുരക്കല്‍, നാടകരംഗത്തുനിന്നും സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വന്ന സഹൃദയാനാണ് ഈ കലാകാരന്‍. റ്റാമ്പ നാടക വേദിയിടെ നട്ടെല്ലായിരുന്നു. അമേരിക്കന്‍ മലയാളീ സ്റ്റേജ്ഷോ പരിപാടികളുടെ മുഖ്യസ്പോണ്‍സറില്‍ പ്രമുഖ വ്യക്തികൂടിയാണ് ഇദ്ദേഹം. അന്നും ഇന്നും ഫോമായോടൊപ്പം സന്തത സഹചാരിയായ ജോമോന്‍ കുളപുരക്കല്‍, ഫ്ലോറിഡ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്.

"ഒരുമ" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന, ഒർലാന്റോ റീജിയണൽ യുണൈറ്റഡ് മലയാളീ അസോസിയേഷന്റെ പ്രഥമ വൈസ് പ്രസിഡന്റ്‌ ആയിരുന്ന ശ്രീ.പൗലോസ് കുയിലാടനാണ് ഫോമയുടെ കള്‍ച്ചറല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍. കലാ സാംസ്‌കാരിക രംഗത്ത് തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള പൗലോസ് കുയിലാടൻ കേരളത്തിലെ കൊടകര "ആരതി തീയേറ്റർ" എന്ന നാടക ട്രൂപ്പ് ഉടമയും, സംവിധായകനും, നടനുമായിരുന്നു. അനവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ചിട്ടുള്ള പൗലോസ് കുയിലാടന്‍, ബാലചന്ദ്ര മേനോന്റെ "വരും വരുന്നു വന്നു" എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ എത്തിയതിനു ശേഷവും തന്റെ കലാപരമായ കഴിവുകളിൽ ഉള്ള വിശ്വാസത്തിൽ നിന്ന് കൊണ്ട് "സാന്റ പറയാത്ത കഥ" എന്ന ടെലിഫിലിമും പുറത്തിറക്കി. ഫോമാ വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട ഫോമയുടെ പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് നിരവധി വേദികളിൽ അവതരിപ്പിച്ച "പ്രളയം" എന്ന സ്കിറ്റിന്റെ പിന്നാമ്പുറങ്ങളിലും പൗലോസ് എന്ന കലാസ്നേഹിയുടെ ആത്മസമർപ്പണം ഉണ്ടായിരുന്നു. ഫോമാ നാഷണല്‍ കമ്മറ്റിയംഗമായ ഇദ്ദേഹം, വരുന്ന കാലയളവിലേക്ക് ഒരുമയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഫോമയുടെ 12 റീജിയനുകളെയും ഉൾപ്പെടുത്തി നടത്താൻ ഒരുങ്ങുന്ന കലാ സാംസ്‌കാരിക പരിപാടിയിൽ 700 ഓളം കലാപ്രതിഭകളെ അണിനിരത്തി ഒരു വമ്പിച്ച കലാപരിപാടിയുടെ അണിയറയിലാണ് ജോമോന്‍ കുളപുരക്കലും, പൗലോസ്‌ കുയിലാടനും. ഇരുവരും ഒരുമ ഓര്ലാന്റോ മെംബേര്‍സ് ആണ്. സാംസ്കാരികമായി എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ജോമോന്‍ കുളപുരക്കലും, പൗലോസ് കുയിലാടനും എന്തുകൊണ്ടും ഫോമയുടെ കലാ സാംസ്‌കാരിക സമിതി സംഘാടകരാകാന്‍ യോഗ്യരാനാണന്നു ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.