You are Here : Home / USA News

പി. വി. തൊമ്മി സ്മരണകൾ സജീവമാക്കിയ സംഗീത സായാഹ്നം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 17, 2018 07:26 hrs UTC

ഡാലസ് ∙ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ക്രൈസ്തവ മനസ്സുകളിൽ ഇന്നും സ്ഥായിയായി നിൽക്കുന്ന നൂറിൽപരം പ്രശസ്ത ക്രിസ്തീയ ഗാനങ്ങൾ രചിച്ച പി. വി. തൊമ്മിയുടെ ജീവിത കഥയും, ഗാനരചനകളുടെ പശ്ചാത്തലവും കോർത്തിണക്കി തയ്യാറാക്കിയ സംഗീതനിശ ഡാലസ് ഫോർട്ട് വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ഗാനാസ്വാദകർക്ക് അപൂർവ്വ അനുഭവമായിരുന്നു. ഡാലസ് വൈഎംഇഎഫാണ് സംഗീത സായാഹ്നം സംഘടിപ്പിച്ചത്. ഡിസംബർ 16 ഞായറാഴ്ച കരോൾട്ടനിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ വൈകിട്ട് 6 മണിക്ക് ആരംഭിച്ച സംഗീത പരിപാടി 38 വർഷം മാത്രം ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച അനുഗ്രഹീത ഗായകൻ പി. വി. തൊമ്മിയുടെ സ്മരണകൾ ഒരിക്കൽ കൂടി ജനഹൃദയങ്ങളെ സജ്ജീവമാക്കുകയും, നയനങ്ങളെ ഈറനണിയിക്കുകയും ചെയ്തു.

തൃശൂർ കുന്നംകുളത്ത് 1881 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തി നുശേഷം അധ്യാപകനായി ജോലിയിലിരിക്കെ ദൈവിക പ്രവർത്തനങ്ങൾ ക്കായി ഉദ്യോഗം രാജിവെച്ചു പൂർണ്ണ സമയ മർത്തോമാ സഭാ സുവിശേഷക നായി സേവനം അനുഷ്ഠിച്ച് 1919 ൽ കോളറാ ബാധിച്ചു. ഭൗതീക ജീവിതത്തോടു വിടപറയുന്നതിനിടയിൽ, രചിച്ച അനശ്വര ഗാനങ്ങൾ വിവിധ ചർച്ചുകളിൽ നിന്നും എത്തിച്ചേർന്ന ഗായക സംഘാംഗങ്ങൾ ആലപിച്ചു. ഒരോ ഗാനത്തിന്റേയും ചരിത്ര പശ്ചാത്തലം ഫിലിപ്പ് ആൻഡ്രൂസ് വിശദീകരിച്ചു. സുവിശേഷകൻ ജോർജ് കുര്യൻ മുഖ്യ സന്ദേശം നൽകി.

അഗപ്പ ബ്രദറൺ അസംബ്ലി, നോർത്ത് ഡാലസ് ബിലീവേഴ്സ് ചാപ്പൽ, മസ്ക്കിറ്റ് ബ്രദറൺ അസംബ്ലി, ബെത് സെയ്ദാ ബൈബിൾ ചാപ്പൽ, ഇമ്മാനുവേൽ ബൈബിൾ ചാപ്പൽ, എഡ് മണ്ട്സ് ലെയ്ൻ ബൈബിൾ ചാപ്പൽ തുടങ്ങിയ ഗായക സംഘവും, ജെന്നയുടെ സോളോയും കേൾവിക്കാരിൽ ദൈവ സ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകി. സുബിൻ അബ്രഹാം നന്ദി പറഞ്ഞതിനുശേഷം എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന ഗാനം എല്ലാവരും ചേർന്ന് പാടിയാണ് പരിപാടി സമാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.