You are Here : Home / USA News

യുഎസ് നേവി അഡ്മിറല്‍ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 03, 2018 11:58 hrs UTC

വാഷിങ്ടന്‍: മിഡില്‍ ഈസ്റ്റില്‍ യുഎസ് നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്റ്റിയര്‍നി ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഗള്‍ഫ് ഓഫ് ഏഡന്‍, റെഡ് സീ, അറേബ്യന്‍ സീ തുടങ്ങിയ മേഖലകളില്‍ യുഎസ് നേവല്‍ ഫോഴ്‌സസ് കമാണ്ടറായിരുന്നു സ്‌ക്കോട്ട്. നവംബര്‍ 2 ശനിയാഴ്ച നേവി പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് സ്‌ക്കോട്ടിന്റെ മരണ വിവരം പുറംലോകം അറിഞ്ഞത്. സ്‌ക്കോട്ട് നല്ലൊരു നേവി ഉദ്യാഗസ്ഥനും നല്ലൊരു പിതാവും എല്ലാവരുടേയും സുഹൃത്തുമായിരുന്നുവെന്നാണ് നേവിയുടെ പ്രസ്താവനയില്‍ പറയുന്നത്. ഷിക്കാഗോയിലാണ് സ്‌ക്കോട്ടിന്റെ ജനനം. Notre dam യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത സ്‌ക്കോട്ട് 1982 ലാണ് നേവിയില്‍ പ്രവേശിച്ചത്. 20,000 യുഎസ് സെയ് ലേഴ്‌സ്, മറീന്‍, കോസ്റ്റ് ഗാര്‍ഡ്മാന്‍ എന്നിവരുടെ കമാണ്ടറായിരുന്നു സ്‌ക്കോട്ട്. നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേറ്റീവ് സര്‍വീസും, ബഹ്‌റൈന്‍ മന്ത്രാലയവും സ്‌ക്കോട്ടിന്റെ മരണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.