You are Here : Home / USA News

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ലോകസഭാംഗം വാഹനാപകടത്തില്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 05, 2018 12:29 hrs UTC

അലാസ്‌ക: വിശാഖപട്ടണത്തില്‍നിന്നും രണ്ടുതവണ (1991-96) (1999-2004) ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തെലുങ്കുദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവു MVS മൂര്‍ത്തി (76) അലാസ്‌ക്കയില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചതായി ഒക്ടോബര്‍ മുന്നിന് പാര്‍ട്ടി പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. എംപിയെ കൂടാതെ മറ്റുമൂന്നുപേര്‍കൂടി അപകടത്തില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 6ന് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് അലുംനി മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇപ്പോള്‍ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മൂര്‍ത്തി. വിശാഖപട്ടണം ഗീതം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. ഒക്ടോബര്‍ 1ന് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി സന്ദര്‍ശിക്കുന്നതിന് മറ്റുനാലു ഇന്ത്യക്കാരോടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഡോഡ്ജ് വാന്‍ ഫോര്‍ഡ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അലാസ്‌ക സ്‌റ്റേറ്റ് ട്രൂപ്പര്‍ പറഞ്ഞു. വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാബിരാമയ്യ, ബാസവ, എം.വി.എസ് മൂര്‍ത്തി എന്നിവരാണ് മരിച്ചവര്‍. വാനിലുണ്ടായിരുന്ന വെങ്കട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ (2) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിന്‍ (23, ഡ്രൈവര്‍), ഭാര്യ ഫെലിഷ്യ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 1991ല്‍ ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂര്‍ത്തിക്ക് ആന്ധ്രയൂണിവേഴ്‌സിറ്റിയല്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ടി.ഡി.പി. പാര്‍ട്ടി സ്ഥാപകന്‍ എന്‍.ടി.രാമറാവുമൊത്ത് 1983 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാവാണ് മൂര്‍ത്തി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.