You are Here : Home / USA News

ക്രിസ്‌ത്യന്‍ വിമന്‍സ്‌ അസോസിയേഷന്‍ വനിതാ ശാക്തീകരണ സെമിനാറും സഹായവിതരണവും

Text Size  

Story Dated: Sunday, October 27, 2013 12:23 hrs UTC

തിരുവല്ല: ക്രിസ്‌ത്യന്‍ വിമന്‍സ്‌ അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ സെമിനാറും ജീവകാരുണ്യ സഹായ വിതരണവും സെപ്‌റ്റംബര്‍ 28-ന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ തിരുവല്ല വൈ.എം.സി.എ ഹാളില്‍ നടന്നു. പ്രസിഡന്റ്‌ സാലി മോനായിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഡയറക്‌ടര്‍ ഐ.ജി ജേക്കബ്‌ ജോബ്‌ സ്‌ത്രീ ശാക്തീകരണ സെമിനാറില്‍ ക്ലാസ്‌ എടുത്തു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡല്‍സി സാം ഉദ്‌ഘാടനം നിര്‍വഹിച്ചു. തൊഴില്‍ സഹായമായി തയ്യല്‍ മെഷീനുകള്‍, വിദ്യാഭ്യാസ സഹായം, വിധവാ സഹായം, ചികിത്സാ സഹായം, വികലാംഗ സഹായം എന്നിവ വിതരണം ചെയ്‌തു. പൊന്നമ്മ മാത്യു (വൈസ്‌ പ്രസിഡന്റ്‌), ബെറ്റി ജോര്‍ജ്‌ (ലയണ്‍സ്‌ ക്ലബ്‌), സൂസന്‍ ഏബ്രഹാം (പ്രസിഡന്റ്‌, ഐ.പി.സി സോദരീ സമാജം), പൊന്നമ്മ സാം (ബാംഗ്ലൂര്‍), ശ്രീലേഖ മാവേലിക്കര, ജോളി ജോസഫ്‌ (സെക്രട്ടറി), റീനു അന്നു സാം എന്നിവര്‍ പ്രസംഗിച്ചു. ഓമന കുര്യന്‍ (ജോയിന്റ്‌ സെക്രട്ടറി), പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. തിരുവല്ല മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ രക്ഷാധികാരിയും മുന്‍ പ്രസിഡന്റുമായ ജോര്‍ജ്‌ വര്‍ഗീസ്‌, വനിതാ കമ്മീഷന്‍ ഡയറക്‌ടര്‍ ഐ.ജി. ജേക്കബ്‌ ജോബ്‌ എന്നിവരും സഹായവിതരണം നടത്തി.

 

 

Nibu Valluvantham

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.