You are Here : Home / USA News

129-മത് സാഹിത്യ സല്ലാപം ‘പൗരോഹിത്യ അതിക്രമങ്ങള്‍’ ചര്‍ച്ച

Text Size  

Story Dated: Thursday, October 04, 2018 01:03 hrs UTC

ഡാലസ്∙ 2018 ഒക്ടോബർ 6 ശനിയാഴ്ച സംഘടിപ്പിക്കുന്ന 129–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പൗരോഹിത്യാതിക്രമങ്ങള്‍’ എന്ന കാലിക പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തും ശാസ്ത്രീയ കുറ്റാന്വേഷണരംഗത്തു തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ്‌ പൊന്നോലി ആണ് വിഷയം അവതരിപ്പിക്കുന്നത്‌. ഈ വിഷയവുമായി അടുത്ത അറിവും ബോധ്യവുമുള്ള അനേകം അനുഭവസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താൽപര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 സെപ്റ്റംബര്‍ 1 ശനിയാഴ്ച സംഘടിപ്പിച്ച 128–ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കേരളത്തിലെ പ്രളയ ദുരിതാശ്വാസം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. കേരളം കണ്ട മഹാപ്രളയത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനും അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ എന്തൊക്കെ ആയിരിക്കണം എന്നു വിശദീകരിക്കുവാനുമായിട്ടാണ് ഈ ചര്‍ച്ച സംഘടിപ്പിച്ചത്. അമേരിക്കന്‍ മലയാളികള്‍ സകല രാഷ്ട്രീയ വൈരവും മറന്ന് പുതുകേരള സൃഷ്ടിക്കായി നിലവിലുള്ള കേരള സര്‍ക്കാരുമായി കൈകോര്‍ക്കേണ്ടതിന്‍റെ ആവശ്യകത ഈ സല്ലാപത്തില്‍ ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ നിര്‍വ്വഹണത്തിന്‍റെ പ്രായോഗിക വശങ്ങളും ഗുണദോഷങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.

പ്രളയ ബാധിത പ്രദേശത്തുനിന്നും അഡ്വ. തോമസ്‌ കുരുവിള ചിങ്ങവനം, ചമ്പകുളം വര്‍ഗീസ്, ജഗന്‍ മുട്ടാര്‍ എന്നിവരും സാമുവേല്‍ കൂടല്‍, എബ്രഹാം തെക്കേമുറി, യു. എ. നസീര്‍, തോമസ്‌ കൂവള്ളൂര്‍, രാജമ്മ തോമസ്‌, എ. സി. ജോര്‍ജ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു നെല്ലിക്കുന്ന്, മാത്യു ജോയ്സ്, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്‌, ജോസഫ്‌ പൊന്നോലി, എ. കുര്യാക്കോസ്, ഡോ. എന്‍. പി. ഷീല, ഡോ. തെരേസ ആന്റണി, ത്രേസ്യാമ്മ നാടാവള്ളില്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സജി മാത്യു, ജേക്കബ്‌ തോമസ്‌, ചാക്കോ ജോര്‍ജ്ജ്, അലക്സാണ്ടര്‍ വര്‍ഗീസ്, ജേക്കബ്‌ സി. ജോണ്‍, ജോസഫ് പൊന്നോലി, ജോസഫ്‌ മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താൽപര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതല്‍ 12:00 മണി വരെ (EST)

വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269

e-mail: sahithyasallapam@gmail.com or jain@mundackal.com

By: ജയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.