ഫിലാഡല്‍ഫിയ: ഫോമാ അറ്റ്ലാന്റിക് റീജിയണിലെ അംഗ സംഘടനകളായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), മലയാളി അസോസിയേഷന് ഓഫ് ഡെലവെയര്‍വാലി (കല), സൗത്ത് ജേഴ്സി അസോസിയേഷന് ഓഫ് കേരളൈറ്റ്സ്, ഡെലവെയര്‍ മലയാളി അസോസിയേഷന് (ഡെല്‍മ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫോമാ നാഷണല്‍ കണ്‍വെന്‍ഷനുവേണ്ടിയുള്ള രജിസ്ട്രേഷന് കിക്ക്ഓഫ് നവംബര്‍ മൂന്നാം തീയതി ഞായറാഴ്ച ഫിലാഡല്‍ഫിയയില്‍ വെച്ച് നടത്തപ്പെടും. അന്നേദിവസം വൈകിട്ട് 4 മണിക്ക് ബസല്ട്ടന് അവന്യൂവിലുള്ള ഫോര്‍ സീസണ് ഡൈനറില്‍ വെച്ച് നടത്തപ്പെടുന്ന വര്‍ണ്ണശബളമായ ചടങ്ങുകളില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, കണ്വെന്ഷന് ചെയര്മാന് അനിയന് ജോര്‍ജ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് എം. മാത്യു, റീജിയണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സംബന്ധിക്കും. സംഘടനാ പ്രസിഡന്റുമാരായ അലക്സ് അലക്സാണ്ടര്‍ (മാപ്പ്), കോര ഏബ്രഹാം (കല), ജോര്‍ജ് ഏബ്രഹാം (സൗത്ത് ജേഴ്സി), മോഹന്‍ ഷേണായി (ഡെല്‍മ) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ബിനു ജോസഫ്, സണ്ണി ഏബ്രഹാം, സഖറിയ കുര്യന്, പോള്‍ സി. മത്തായി, ബിജു ഏബ്രഹാം എന്നിവര്‍ അടങ്ങിയ സംഘാടക കമ്മിറ്റിയാണ് ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്.
Comments