You are Here : Home / USA News

ഹാള്‍ട്ടണ്‍ മലയാളീസ്‌ കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്നിന്‌

Text Size  

Story Dated: Wednesday, October 16, 2013 10:24 hrs UTC

ഷിബു കിഴക്കേക്കുറ്റ്‌

 

 

ടൊറന്റോ: ഹാള്‍ട്ടണ്‍ മലയാളീസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷവും മലയാളം സ്‌കൂളിന്റെ ഒന്നാമത്‌ വാര്‍ഷികവും നവംബര്‍ ഒന്നിന്‌ നടക്കും. ബര്‍ളിംഗ്‌ടണിലുള്ള കോര്‍പ്പസ്‌ ക്രിസ്റ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുകിട്ട്‌ 6.30-ന്‌ ചടങ്ങുകള്‍ ആരംഭിക്കും. ഡിന്നറിനെത്തുടര്‍ന്ന്‌ ഹാള്‍ട്ടണ്‍ റീജിയണിലെ മലയാളി കലാപ്രതിഭകള്‍ വിവിധ നൃത്തരൂപങ്ങളും സംഗീതവും, തിരുവാതിരയും, മറ്റു കലാരൂപങ്ങളും അവതരിപ്പിക്കുന്നതാണ്‌. ഹാള്‍ട്ടണ്‍ മലയാളീസ്‌ ആരംഭിച്ച ഫാമിലി റിക്രിയേഷന്‍ ആന്‍ഡ്‌ വെല്‍നെസ്‌ ക്ലബ്‌ എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട്‌ 7 മുതല്‍ 10 വരെ സെന്റ്‌ എലിസബത്ത്‌ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. എല്ലാ മലയാളികളേയും കേരളപ്പിറി ആഘോഷങ്ങളിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികളായ അലക്‌സ്‌ ജോര്‍ജ്‌ (905 335 6223), റോയ്‌ പിളള (905 387 0737), ബിന്‍സ്‌ മണ്‌ഡപം (289 208 7614) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.facebook.com/haltonmalayalees.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.