You are Here : Home / USA News

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണം കേരള തനിമയില്‍ ആകര്‍ഷകമായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, October 09, 2013 10:33 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ഓണം കേരളതനിമയില്‍ അത്യന്തം ആകര്‍ഷകവും ഉജ്വലവുമായി. ഒക്‌ടോബര്‍ 5ന് ഉച്ചയ്ക്ക് മിസൗറി സിറ്റിയിലെ ക്‌നാനായ കാത്തലിക് സെന്ററിലായിരുന്നു ഓണാഘോഷം. പരമ്പരാഗത കേരളീയ ഓണവസ്ത്ര ധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡിലെ മലയാളി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഹ്ലാദത്തിന്റേയും ആമോദത്തിന്റേയും തരംഗമാലകള്‍ സൃഷ്ടിച്ചു. ഓണപ്പൂക്കളത്തിനുചുറ്റും കുട്ടികള്‍ ഓടിക്കളിച്ചു നൃത്തം ചെയ്തു. പ്രാര്‍ഥനാ ഗാനത്തിനുശേഷം വിഭവ സമൃദ്ധമായ ഓണസദ്യനടത്തി. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ പ്രസിഡന്റ് മാത്യസ് വര്‍ഗീസ് സ്വാഗതപ്രസംഗം നടത്തി.

 

എ.സി. ജോര്‍ജ് ഓണ സന്ദേശം നല്‍കി. നാടോടി നൃത്തങ്ങള്‍, സമൂഹ നൃത്തങ്ങള്‍, സമൂഹ ഗാനങ്ങള്‍, യുഗ്മ ഗാനങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങിയ അതീവ ഹൃദ്യമായിരുന്നു. വാട്ടര്‍ഫോര്‍ഡി ലെ മലയാളികുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരും കലാപ്രകടനങ്ങള്‍ കാഴ്ച വച്ചു. ആഷ്‌ലി തോമസ്, എമില്‍ മാത്യസ്, കെന്നത്ത് തോമസ്, ക്രിസ് തോമസ്, റമ്പേക്കാ ജോജി, അന്‍ജല്‍ ഡൈജു, ചന്‍ചല്‍ ഡൈജു, മിച്ചല്‍ മനോജ്, സെറീന്‍ മാത്യ, ഷിവോന്‍ മാത്യ, മിറ്റി ജോസ്, ഗോപികാ ബാബുദാസ്, ഷാരന്‍ ബിനു (വര്‍ക്കി), റിനി ഡൈജു, ഏലിയാസ് വര്‍ക്കി, സെബാന്‍ സാം കോട്ടയം, ലിസി ഏലിയാസ്, തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അതി തന്മയത്വമായി അവതരിപ്പിച്ചു. ആല്‍വിന്‍ ഏലിയാസ്, വിക്ടര്‍ എബ്രാഹം എന്നിവര്‍ എം.സി. മാരായിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി സെക്രട്ടറി സോണി സൈമന്റെ നന്ദിപ്രസംഗത്തിനുശേഷം ദേശീയഗാനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.