You are Here : Home / USA News

“ലാന” കണ്‍‌വെന്‍ഷന് കേരള ലിറ്റററി സൊസൈറ്റിയുടെ പിന്തുണ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 04, 2013 10:33 hrs UTC

2മര്‍ഫി (ടെക്സാസ്) : നവമ്പര്‍ 29,30 തിയ്യതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് നാഷണല്‍ കണ്‍‌വെന്‍ഷന് കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പിന്തുണ പ്രക്യാപിച്ചു. സെപ്റ്റംബര്‍ 1ന് ഞായറാഴ്ച്ച വൈകീട്ട് മര്‍ഫിയില്‍ ചേര്‍ന്ന യോഗത്തില്‍ കെ .എല്‍ .എസ്സ് പ്രസിഡന്റ് എബ്രഹാം തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു.16 വര്‍ഷമായി നോര്‍ത്ത് അമേരിക്കയിലെ എഴുത്തുകാരെ ഒരു കുടക്കീഴില്‍ അണിനിര്‍ത്തി ആവശ്യമായ പ്രോല്‍സാഹനം നല്‍കുന്നതിന് “ലാന” നേതൃത്വം നല്‍കിവരുന്നതായി പ്രസിഡന്റ് തെക്കേമുറി പറഞ്ഞു. imagesസഘടനാ പ്രവൃത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി ജോസന്‍ ജോര്‍ജ് അവതരിപ്പിച്ചു.ഈ വര്‍ഷത്തെ വിദ്യാരംഭം,സാഹിത്യ സമ്മേളനം,കേരളപ്പിറവി തുടങ്ങിയ കെ .എല്‍ .എസ്സിന്റെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങള്‍ക്ക് പ്രവൃത്തക യോഗം രൂപം നല്‍കി.തുടര്‍ന്ന് നടന്ന സഘടനാ ചര്‍ച്ചയില്‍ അഗങ്ങള്‍ സജീവമായി പങ്കെടുത്തു. സിജു വി ജോര്‍ജ് സ്വാഗതവും,സി വി ജോര്‍ജ് നന്ദിയും പറഞ്ഞു.യോഗത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ സാഹിത്യ രചനകളും,കവിതകളും അവതരിപ്പിച്ചത് ഞായറാഴ്ച്ചയിലെ സന്ധ്യയെ അവിസ്മരണീയമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.