You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 31, 2013 10:09 hrs UTC

ഡിട്രോയിറ്റ്‌: 2014 ജൂലൈ 3 മുതല്‍ 6 വരെ ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ കിക്ക്‌ഓഫ്‌ ഓഗസ്റ്റ്‌ 24-ന്‌ ഡിട്രോയിറ്റിലുള്ള സീഹോം ഹൈസ്‌കൂളില്‍ വെച്ച്‌, ഡിട്രോയിറ്റ്‌ കേരളാ ക്ലബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച്‌ നടന്നു. തദവസരത്തില്‍ രജിസ്‌ട്രേഷന്റെ ആദ്യ ചെക്ക്‌ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മാത്യു ഉമ്മനില്‍ നിന്നും പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയിലും ചേര്‍ന്ന്‌ സ്വീകരിച്ചു. ജോയിന്റ്‌ സെക്രട്ടറി മാത്യു വര്‍ഗീസ്‌, കോശി ജോര്‍ജ്‌, ബാബു കുര്യന്‍, അരുണ്‍ ദാസ്‌ (പ്രസിഡന്റ്‌, കേരളാ ക്ലബ്‌ ഡിട്രോയിറ്റ്‌) കുര്യന്‍ കളത്തില്‍, അഭിലാഷ്‌ പോള്‍ തുടങ്ങി നിരവധി പേരും രജിസ്‌ട്രേഷന്റെ ചെക്ക്‌ നല്‍കി. മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ചാഴികാടനും, മറ്റ്‌ സംഘനടാ ഭാരവാഹികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. പ്രസ്‌തുത കിക്ക്‌ഓഫ്‌ വന്‍ വിജയമാരുന്നുവെന്ന്‌ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജോയിന്റ്‌ സെക്രട്ടറി മാത്യു വര്‍ഗീസ്‌, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബാബു മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു. കിക്ക്‌ഓഫിന്‌ ഡിട്രോയിറ്റ്‌ മലയാളി സമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചത്‌. വര്‍ഗീസ്‌ പലമലയില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.