You are Here : Home / USA News

ഹിക്‌സ്‌ വില്ലില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 13, 2013 12:30 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ അറുപത്തിയേഴാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച 12 മണിക്ക്‌ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള ഹിക്‌സ്‌ വില്ലില്‍ വെച്ച്‌ ഇന്ത്യന്‍- അമേരിക്കന്‍ ജനതയുടെ നേതൃത്വത്തില്‍ വിവിധ ആഘോഷങ്ങളോടെ നടത്തപ്പെട്ടു. പരേഡില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ വര്‍ണ്ണശബളമായ ഫ്‌ളോട്ടുകളും, വിവിധ തരത്തിലുള്ള ചെണ്ടമേളങ്ങളും അണിനിരന്നു. നാസാ കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്‌ മങ്കാനോ, ടോം സുവാസ്സി, ജോണ്‍ കൈമന്‍, ജൂഡി ബോസവര്‍ത്ത്‌ തുടങ്ങി ഒട്ടേറെ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി മത്സരിക്കുന്ന ടോം സുവാസ്സിയും, കൗണ്‍സിലിലേക്ക്‌ മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥനാര്‍ത്ഥികളായ ഷേക്കര്‍ നെലന്‍ത്തുള്ള, മില്ലി മക്കിജാനി, സിദ്ധാര്‍ത്ഥ്‌ നേഥന്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിച്ച ഫ്‌ളോട്ടിന്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ കെ. ജോസഫ്‌, സജി ഏബ്രഹാം, ഫിലിപ്പ്‌ ചാക്കോ, വര്‍ഗീസ്‌ തെക്കേക്കര, സ്റ്റാന്‍ലി കളത്തില്‍, ഫിലിപ്പോസ്‌ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കിയപ്പോള്‍, അനേകം മലയാളികളും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം ആളുകളും പങ്കെടുത്തു. കളത്തില്‍ വര്‍ഗീസ്‌ ഒരു പത്രപ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.