You are Here : Home / USA News

ഡബ്ലു.എം.എ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

Text Size  

Story Dated: Tuesday, August 13, 2013 12:22 hrs UTC

ന്യൂറോഷല്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ലു.എം.എ) വെസ്റ്റ്‌ ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കൃഷികളില്‍ താത്‌പര്യമുള്ള മലയാളികളില്‍ നിന്നും കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാളി കുടുംബങ്ങളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ്‌ അസോസിയേഷന്‍ ഈ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്നത്‌. അപേക്ഷകര്‍ അഞ്ചു തരം കൃഷികള്‍ എങ്കിലും ചെയ്‌തിരിക്കണം. അവാര്‍ഡിന്‌ അര്‍ഹരാകുന്നവര്‍ക്ക്‌ സെപ്‌റ്റംബര്‍ 14ന്‌ മൗണ്ട്‌ വെര്‍ണന്‍ ഹൈസ്‌ക്കൂളില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ വച്ച്‌ അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ്‌ 30തിനകം പ്രസിഡന്റ്‌ ജോയി ഇട്ടന്‍ :914 564 1702 (jpadi12@gmail.com), ശ്രീകുമാര്‍ ഉണ്ണിത്താന്‍ : 914 886 2655 (unnithan04@gmail.com) എന്നീ നമ്പറുകളിലോ, ഇമെയിലുകളിലോ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.