You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസില്‍ വെച്ച്‌ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 01, 2013 09:02 hrs UTC

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാം വുഡ്‌ # -പിക്‌നിക്ക്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ടു. പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ ഏവരേയും സ്വാഗതം ചെയ്‌തു. ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. തദവസരത്തില്‍ ഫോമാ ആര്‍.വി.പി ജോസി കുരിശിങ്കല്‍, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌, ഷിക്കാഗോ പ്രസിഡന്റ്‌ തോമസ്‌ മാത്യു, ഗീതാമണ്‌ഡലം പ്രസിഡന്റ്‌ ജയചന്ദ്രന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായികമത്സരങ്ങളും പിക്‌നിക്കിടോനുബന്ധിച്ച്‌ നടത്തപ്പെട്ടു. കായിക മത്സരങ്ങള്‍ക്ക്‌ ചെയര്‍മാന്‍ അരവിന്ദ്‌ പിള്ള നേതൃത്വം നല്‍കുന്നു. ഫുഡ്‌ കോര്‍ഡിനേഷന്‍ വര്‍ഗീസ്‌ പാലമലയില്‍, സജി പിള്ള തുടങ്ങിയവര്‍ നിര്‍വഹിച്ചു. മറ്റ്‌ വിവിധ പരിപാടികള്‍ക്ക്‌ വിജി നായര്‍, അബ്രഹാം വര്‍ഗീസ്‌, പ്രസാദ്‌ പിള്ള, പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 10 മണിക്ക്‌ തുടങ്ങിയ പിക്‌നിക്ക്‌ വൈകുന്നേരം 5.30-ന്‌ പര്യവസാനിച്ചു. സെക്രട്ടറി റോയി നെടുംചിറ പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.