You are Here : Home / USA News

ഫോമാ അവാര്‍ഡ്‌ നൈറ്റും, ക്ലീന്‍ കേരള പദ്ധതി ഉദ്‌ഘാടനവും ഒക്‌ടോബര്‍ 18-ന്‌ ഫിലാഡല്‍ഫിയയില്‍

Text Size  

Story Dated: Thursday, October 16, 2014 09:22 hrs UTC

ഫിലാഡല്‍ഫിയ: ഫോമയുടെ സാഹിത്യ അവാര്‍ഡ്‌, `ക്ലീന്‍ കേരളാ പദ്ധതി ഉദ്‌ഘാടനം, സര്‍വീസ്‌ അവാര്‍ഡുകള്‍, നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മീറ്റിംഗ്‌, സുവനീര്‍ പ്രകാശനം എന്നിവ ഫിലാഡല്‍ഫിയയിലുള്ള (2400 Old Lincoln Highway, Trevose, Pensylvania) റാഡിസണ്‍ ഹോട്ടലിന്റെ ഗ്രാന്റ്‌ ബാള്‍ റൂമില്‍ ഒക്‌ടോബര്‍ 18-ന്‌ 5 മണിക്ക്‌ നടക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അറിയിച്ചു. സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ബ്രണ്‍ഡന്‍ ബോയല്‍, മേയര്‍ ജോസഫ്‌ ഡിജിക്കാലമോയും വിശിഷ്‌ടാതികളായിരിക്കും. ഇതിലേക്ക്‌ എല്ലാ ഫോമാ അംഗങ്ങളേയും, മലയാളി സുഹൃത്തുക്കളേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

സാഹിത്യ അവാര്‍ഡുകള്‍ക്ക്‌ പ്രിന്‍സ്‌ മാര്‍ക്കോസ്‌, നീന പനയ്‌ക്കല്‍ എന്നിവരും, ക്ലീന്‍ കേരളാ പദ്ധതി ഹരി നമ്പൂതിരിയും വിശാഖ്‌ ചെറിയാനും, ഫോമാ സുവനീര്‍ പ്രകാശനത്തിന്‌ ജെ. മാത്യൂസും നേതൃത്വം നല്‍കുമെന്ന്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു. സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ബ്രണ്‍ഡന്‍ ബോയലും മേയര്‍ ജോസഫ്‌ ഡിജിക്കാലമോയും അവാര്‍ഡുകള്‍ വിതരണം ചെയ്യും. നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി 3 മണിക്ക്‌ (1922 Cottman Avenue, Philadelphia) ചേരുമെന്ന്‌ ജനറല്‍ സെക്രട്ടറി അറിയിച്ചു. ഡിന്നറോടും കലാപരിപാടികളോടും കൂടി 9 മണിക്ക്‌ പരിപാടികള്‍ക്ക്‌ തിരശീല വീഴും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.