You are Here : Home / USA News

ലോകത്താകമാനമുള്ള മാര്‍ത്തോമാ ദേവാലയങ്ങളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ നവതി ആഘോഷങ്ങള്‍ നടത്തുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, October 07, 2014 03:07 hrs UTC

ഡാളസ്‌: 90 വര്‍ഷങ്ങള്‍ പിന്നിടുന്ന മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം ലോകത്താകമാനമുള്ള മാര്‍ത്തോമാ ദേവാലയങ്ങളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ വിവിധ തരത്തിലുള്ള നവതി ആഘോഷങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗമായി ഒക്ടോബര്‍ 5 നു ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ പള്ളിയില്‍ നവതി ദിനമായി ആചരിച്ചു. റെവ. ഓ സി കുര്യന്‍, റെവ.മാത്യു ജോസഫ്‌ എന്നവരുടെ മേല്‍നോട്ടത്തില്‍ വിശുദ്ധ കുര്‍ബ്ബാനക്ക്‌ നേതൃത്വം നല്‌കി.സന്നദ്ധ സുവിശേഷ സംഘം പ്രവര്‍ത്തകനും, ഗായക സംഘം ലീഡറുമായ ചപ്ലൈന്‍.ജോണ്‍ തോമസ്‌ സുവിശേഷ സംഘം പ്രവര്‍ത്തനത്തെ പറ്റിയും, ഇടവകയിലെ ഓരോ അംഗങ്ങളുടെ കടമയെപ്പറ്റിയും വിശദമായി തന്റെ പ്രസംഗത്തിലൂടെ ഉത്‌ബോധധിപ്പിച്ചു.

 

പുതിയ നിയമത്തിലെ നല്ല ശമേര്യക്കാരന്റെ ഉപമയിലൂടെ നിത്യ ജീവന്‍ അവകാശമാക്കുവാന്‍ സമയം,ധനം, കഴിവുകള്‍,ആശാരണര്‍ക്ക്‌ വേണ്ടി മാറ്റിവയ്‌കുവാന്‍ തയ്യാറാകണമെന്നും, സ്വന്തം വീട്ടിലും, സമൂഹത്തിലും നല്ല സാക്ഷികളായി തീരുവാനും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. നവതി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഡാളസിലെ വിവിധ മാര്‍ത്തോമ പള്ളികളില്‍ ഇടവക മിഷന്‍ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്‌.

ഒക്ടോബര്‍ 6, 2014 തിങ്കളാഴ്‌ച സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ വെച്ച്‌ വൈകിട്ട്‌ 7 മണിക്ക്‌. പ്രാസംഗീകന്‍: റവ. ജോസ്‌ സി ജോസഫ്‌. ഒക്ടോബര്‍ 8, 2014 ബുധനാഴ്‌ച സെഹിയോണ്‍ പള്ളിയില്‍ വെച്ച്‌ വൈകിട്ട്‌ 7 മണിക്ക്‌. പ്രാസംഗീകന്‍: റവ.ഓ. സി കുര്യന്‍. ഒക്ടോബര്‍. 10, 2014 വെള്ളിയാഴ്‌ച കാരോള്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയില്‍ വൈകിട്ട്‌ 7 മണിക്ക്‌. പ്രാസംഗീകന്‍:റവ.സജി തോമസ്‌. ഒക്ടോബര്‍.12, 2014 സമാപന സമ്മേളനം ഞായറാഴ്‌ച ലൂണാ മാര്‍ത്തോമ പള്ളിയില്‍ വെച്ച്‌ വൈകിട്ട്‌ 6 മണിക്ക്‌. പ്രാസംഗീകന്‍: റവ. ജോര്‌ജ്‌്‌ ജേക്കബ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.