You are Here : Home / USA News

ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്ററിന്‌ പുതിയ ദേശീയ നേതൃത്വം

Text Size  

Story Dated: Monday, October 06, 2014 09:46 hrs UTC

ന്യൂയോര്‍ക്ക്‌: ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അംഗീകാരത്തോടെ നോര്‍ത്ത്‌ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു കോണ്‍ഗ്രസ്‌ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി- ഐ) യു.എസ്‌.എയുടെ കേരളാ ഘടകമായ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്ററിന്‌ പുതിയ ദേശീയ നേതൃത്വം നിലവില്‍ വന്നു.

2014 ഒക്‌ടോബര്‍ രണ്ടാം തീയതി വ്യാഴാഴ്‌ച വൈകിട്ട്‌ 7.30-#്‌ നടന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ്‌ പുതിയ ഭാരവാഹികളുടെ ഇലക്ഷന്‍ നടത്തപ്പട്ടത്‌.

താഴെപ്പറയുന്ന ഭാരവാഹികളെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍ (ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍), കളത്തില്‍ വര്‍ഗീസ്‌ (ചെയര്‍മാന്‍), ജോബി ജോര്‍ജ്‌ (പ്രസിഡന്റ്‌), ഡോ. മാമ്മന്‍ സി. ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), ഡോ. സാല്‍ബി ചേന്നോത്ത്‌ (ജനറല്‍ സെക്രട്ടറി), സജി ഏബ്രഹാം (ട്രഷറര്‍), ഡോ. അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ (ജോയിന്റ്‌ സെക്രട്ടറി), വാവച്ചന്‍ മത്തായി (ജോയിന്റ്‌ ട്രഷറര്‍), റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം (ട്രസ്റ്റി ബോര്‍ഡ്‌), ജോസഫ്‌ കുന്നേല്‍ (ട്രസ്റ്റി ബോര്‍ഡ്‌/ലീഗല്‍ അഡൈ്വസര്‍), മാത്യു തോമസ്‌ (ട്രസ്റ്റി ബോര്‍ഡ്‌), ബാബു കല്ലിടുക്കില്‍ (നാഷണല്‍ കമ്മിറ്റി), ഡോ. ഈപ്പന്‍ ഡാനിയേല്‍ (നാഷണല്‍ കമ്മിറ്റി), ബോബിന്‍ കൊടുവത്ത്‌ (നാഷണല്‍ കമ്മിറ്റി), സണ്ണി തളിയത്ത്‌ (നാഷണല്‍ കമ്മിറ്റി), ജോര്‍ജ്‌ കോരത്‌ (നാഷണല്‍ കമ്മിറ്റി), ജോയി കുറ്റിയാനി (റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌).

പുതിയ നേതൃത്വത്തിന്‌ ഐ.എന്‍.ഒ.സി (ഐ) യു.എസ്‌.എ നാഷണല്‍ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ എല്ലാവിധ ആശംസകളും നേരുകയുണ്ടായി. ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്ററിന്റെ കീഴിലുള്ള വിവിധ ചാപ്‌റ്റര്‍ പ്രസിഡന്റുമാരും ആശംസകള്‍ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.