You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ വടംവലി മത്സരത്തില്‍ കോട്ടയം കിംഗ്‌സിന്‌ അട്ടിമറി വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 04, 2014 04:14 hrs UTC

ഷിക്കാഗോ: സോഷ്യല്‍ ക്ലബിന്റെ രണ്ടാമത്‌ ഓണാഘോഷത്തോടൊപ്പം നടത്തപ്പെട്ട വടംവലി മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫനെ ഒന്നിനെതിരേ രണ്ട്‌ സ്റ്റെപ്പുകള്‍ക്ക്‌ കോട്ടയം കിംഗ്‌സ്‌ പരാജയപ്പെടുത്തി. ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയ മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ബഹു. ഫാ. സിജു മുടക്കോടില്‍ അച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌, കോട്ടയം കിംഗ്‌സ്‌, ബ്ലാക്‌ ക്യാറ്റ്‌സ്‌, താരാ ക്ലബ്‌ ചിക്കാഗോ (എ), താരാ ക്ലബ്‌ ചിക്കാഗോ (ബി), ചിക്കാഗോ സോഷ്യല്‍ ക്ലബ്‌ ടീം, റഫ്‌ ഡാഡി, എ.എല്‍ ജോര്‍ജ്‌ ടീം എന്നീ ടീമുകളാണ്‌ മാറ്റുരച്ചത്‌.

 

ഇരു പൂളുകളായി നടത്തിയ മത്സരത്തില്‍ കോട്ടയം കിംഗ്‌സും സെന്റ്‌ സ്റ്റീഫനുമാണ്‌ ഫൈനലില്‍ എത്തിയത്‌. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുവേണ്ടി താരാ ക്ലബും, റഫ്‌ ഡാഡി ടീമും തമ്മിലുള്ള മത്സരത്തില്‍ റഫ്‌ ഡാഡി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനം നേടിയ ടീമിന്‌ ഗ്യാസ്‌ ഡിപ്പോ ഓയില്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്‌ത 3001 ഡോളറും, നെടിയകാലായില്‍ മാണി മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്‌ പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌ത 2001 ഡോളറും ജോര്‍ജ്‌ പടിഞ്ഞാറേല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്‌ ജോബി ചെറിയത്തില്‍ സ്‌പോണ്‍സര്‍ ചെയ്‌ത 1001 ഡോളറും മറിയാമ്മ ചെറിയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും, മികച്ച കോച്ച്‌ കോട്ടയം ക്ലബിന്റെ ഉല്ലാസ്‌ ചക്കാലപടവന്‌ സാജു കണ്ണമ്പള്ളി സ്‌പോണ്‍സര്‍ ചെയ്‌ത ട്രോഫിയും ലഭിച്ചു. തുടര്‍ന്ന്‌ നടന്ന ഓണാഘോഷം മലയാളത്തനിമകൊണ്ടും തനിമയാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി. സാബു എലവുങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടെ മഹാബലിക്ക്‌ വരവേല്‍പ്‌ നല്‍കി.

 

അതിനുശഷം നടന്ന പൊതുസമ്മേളനത്തില്‍ സൈമണ്‍ ചക്കാലപടവന്‍ അധ്യക്ഷനായിരുന്നു. സോഷ്യല്‍ ക്ലബിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സൈമണ്‍ ചക്കാലപടവന്‍, ബിനു കൈതക്കത്തൊട്ടി, അഭിലാഷ്‌ നെല്ലാമറ്റം, മാത്യു തട്ടാമറ്റം, മാവേലിയായ രാജു മാനിങ്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിയിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബിനു കൈതക്കത്തൊട്ടി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ നടന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌. ഫോട്ടോ: ഡൊമിനിക്‌ ചൊള്ളമ്പേല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.