You are Here : Home / USA News

ഫീനിക്‌സില്‍ വിശുദ്ധ വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 03, 2014 03:56 hrs UTC

ഫീനിക്‌സ്‌: പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ സമുചിതമായി കൊണ്ടാടി. ആഘോഷമായ ദിവ്യബലിക്കും മറ്റ്‌ തിരുകര്‍മ്മങ്ങള്‍ക്കും വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ കാര്‍മികത്വം വഹിച്ചു. നിര്‍ധനരിലും, നിരാലംബരിലും ദൈവീക മഹത്വം ദര്‍ശിച്ച്‌ പാവങ്ങളുടെ പക്ഷം ചേര്‍ന്ന പുണ്യ വൈദീകനായിരുന്നു വി. വിന്‍സെന്റ്‌ ഡി പോളെന്ന്‌ തിരുനാള്‍ സന്ദേശത്തില്‍ അച്ചന്‍ സൂചിപ്പിച്ചു. പ്രാര്‍ത്ഥനയും പരോപകാര പ്രവര്‍ത്തനങ്ങളും വഴി അത്ഭുതം സൃഷ്‌ടിക്കാന്‍ കഴിയുമെന്നതാണ്‌ ലോകമാകെയുള്ള വിന്‍സെന്റ്‌ ഡി. പോള്‍ സംഘടനയുടെ വളര്‍ച്ച പ്രകടമാക്കുന്നത്‌. പുതിയ തലമുറയിലും ക്രൈസ്‌തവോചിതമായ സേവന മനോഭാവം വളര്‍ത്തിയെടുക്കുന്നതിന്‌ സംഘടനയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിയും.

 

തിരുകര്‍മ്മങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവകാംഗങ്ങള്‍ കുടുംബസമേതമാണ്‌ എത്തിയത്‌. ഇടവകയിലെ വിന്‍സെന്റ്‌ ഡി പോള്‍ യൂണീറ്റാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. തിരുനാള്‍ പരിപാടികളുടെ ഭാഗമായി വിന്‍സെന്റ്‌ ഡി പോള്‍ പ്രവര്‍ത്തകര്‍ യുണൈറ്റഡ്‌ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്തദാനം സംഘടിപ്പിച്ചു. വിശുദ്ധന്റെ സേവന മനോഭാവം ഉള്‍ക്കൊണ്ട്‌ സമര്‍പ്പണ മനോഭാവത്തോടെ രക്തദാന ചടങ്ങില്‍ സഹകരിച്ചവരെ വിന്‍സെന്റ്‌ ഡി പോള്‍ പ്രവര്‍ത്തകര്‍ പ്രത്യേകം അഭിനന്ദിച്ചു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.