You are Here : Home / USA News

വി. കോതമംഗലം ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യൂ സെന്റ്‌ ജയിംസ്‌ പള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 01, 2014 02:29 hrs UTC

ന്യൂജേഴ്‌സി: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന വിശുദ്ധ മോര്‍ ബസേലിയോസ്‌ യല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ന്യൂജേഴ്‌സി വാണാക്യൂ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഒക്‌ടോബര്‍ അഞ്ചാം തീയതി ഞായറാഴ്‌ച രാവിലെ 9.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ 10 മണിക്ക്‌ വി. കുര്‍ബാനയും നടത്തപ്പെടും.

 

വിശുദ്ധ കുര്‍ബാനാനാന്തരം പള്ളിക്കു ചുറ്റും ആഘോഷ പൂര്‍ണ്ണമായ റാസയും ആശീര്‍വാദവും നേര്‍ച്ച വിളമ്പും സ്‌നഹവിരുന്നും നടത്തപ്പെടുന്നതാണ്‌. വിശുദ്ധ കുര്‍ബാനയ്‌ക്കും അനുബന്ധ ചടങ്ങുകള്‍ക്കും ഇടവക വികാരി വന്ദ്യ ദിവ്യ ശ്രീ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ ചട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര സഭയില്‍ സത്യവിശ്വാസം സംരക്ഷിക്കുവാന്‍ മൂന്നു നൂറ്റാണ്ടുകള്‍ക്കപ്പുറം കടവും, കാടും താണ്ടി ഇറാക്കിലെ കൂദേദില്‍ നിന്ന്‌ എത്തിച്ചേര്‍ന്ന വിശുദ്ധ മോര്‍ ബസേലിയോസ്‌ യല്‍ദോ കാതോലിക്കാ ബാവ (മഫ്രിയാന) കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചേരുകയും, ഏതാനും ദിവസങ്ങള്‍ക്കകം കതൃസന്നിധിയില്‍ ചേര്‍ക്കപ്പെടുകയുമാണ്ടായത്‌. വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ ആശ്വാസം ലഭിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരുകയാണ്‌. വാണാക്യൂ പള്ളിയില്‍ ഇത്തവണ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌ പൗലോസ്‌ പൈലി, സിമി ജോസഫ്‌, എല്‍ദോ വര്‍ഗീസ്‌, മെവിന്‍ തോമസ്‌ എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ്‌. അഭയം പ്രാപിക്കുന്നവരുടെ അപേക്ഷ തന്റെ നാഥന്റെ സന്നിധിയില്‍ സമര്‍പ്പിച്ച്‌ വിശ്വാസികള്‍ക്ക്‌ സമൃദ്ധിയുടെ കാലങ്ങളും സന്തോഷങ്ങളുടെ ദിവസങ്ങളും നല്‍കി മഹാമദ്ധ്യസ്ഥനായിത്തീര്‍ന്ന കോതമംഗലം ബാവായുടെ ഓര്‍മ്മപ്പെരുന്നാളിലും മറ്റ്‌ അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കാന്‍ ഏവരേയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.