ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ യുവജനവാരാഘോഷം ഒക്ടോബര്‍ 12 മുതല്‍ 18വരെ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ വരുന്നു. യുവജനവാരത്തോടനുബന്ധിച്ച് ഭദ്രാസനതലത്തിലും ഇടവക തലങ്ങളിലും വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.
ഒക്ടോബര്‍ 19-#ാ#ം തീയതി ഞായറാഴ്ച യുവജന ഞായര്‍ ആയി വേര്‍തിരിച്ചിരിയ്ക്കുന്നു. അന്നേദിവസം ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് യുവജനസഖ്യാംഗങ്ങള്‍ നേതൃത്വം നല്‍കും.
പ്രാര്‍ത്ഥനാ യോഗങ്ങള്‍, ഭവനസന്ദര്‍ശനം, ഭദ്രാസനയുവജനസംഖ്യത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയമായ ചര്‍ച്ചിംഗ് ദി ഡയസ്പോറാ(Churching the Diaspora) എന്ന
ഇതോടൊപ്പം ശാഖാ, സെന്റര്‍, റീജിയനല്‍ തലങ്ങളിലും പ്രത്യേക മീറ്റിംഗുകള്‍ സംഘടിപ്പിയ്ക്കും.
ഭദ്രാസനയുവജനസഖ്യത്തിന്റെ മിഷന് ബോര്‍ഡ് ഏറ്റെടുത്തിരിയ്ക്കുന്ന പദ്ധതികള്‍ക്കാവശ്യമായ സാമ്പത്തിക സഹായവും ഇതോടനുബന്ധിച്ച് വിതരണം ചെയ്യപ്പെടും.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പാ നേതൃത്വം നല്കുന്ന ഭദ്രാസനയുവജനസഖ്യം കമ്മറ്റിയ്ക്ക് റവ.ഷാജി തോമസ്(വൈസ് പ്രസിഡന്റ്), റജി ജോസഫ്(സെക്രട്ടറി), മാത്യൂ തോമസ്(മോനച്ചന്, ട്രഷറര്‍), ലാജി തോമസ്(ഭദ്രാസന അസംബ്ലി അംഗം) എന്നിവര്‍ പ്രവര്‍ത്തിയ്ക്കുന്നു. ഭദ്രാസനയുവജനസഖ്യം മിഷന് ബോര്‍ഡ് കണ്‍വീനറായി ലീബോയ് തോപ്പിലും, ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ചീഫ് എഡിറ്ററായി അജു മാത്യുവും സേവനമനുഷ്ഠിയ്ക്കുന്നു.
Comments