You are Here : Home / USA News

ആത്മയുടെ ഓണാഘോഷം താമ്പായില്‍ അതിഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 26, 2014 08:19 hrs UTC

താമ്പാ: അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം താമ്പായിലുള്ള ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച അതിഗംഭീരമായി നടന്നു. ജനബാഹുല്യത്താലും രുചികരമായ ഓണസദ്യയാലും, കലാപരിപാടികളുടെ മികവുകൊണ്ടും ഓണാഘോഷം വളരെ ശ്രദ്ധേയമായി. ആത്മ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണന്‍ സ്വാഗതവും , ഡോ. എം.പി രവീന്ദ്രനാഥന്‍ ഓണസന്ദേശവും നല്‍കി.

താമ്പായിലുള്ള ഹിന്ദു കുടുംബങ്ങള്‍ വീടുകളില്‍ തയാറാക്കിയ 24-ല്‍ അധികം വിഭവങ്ങളോടുകൂടിയ ഓണസദ്യയോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. വീടുകളില്‍ തയാറാക്കിയ ഓണസദ്യ പലര്‍ക്കും ഒരു നവ്യാനുഭവമായിരുന്നു. തുടര്‍ന്ന്‌ താലപ്പൊലിയോടും ചെണ്ടമേളത്തോടുംകൂടി വാമനനേയും മഹാബലിയേയും വേദിയിലേക്ക്‌ ആനയിച്ചു. ആത്മയുടെ സെക്രട്ടറി സുജിത്‌ കുമാര്‍ അച്യുതനാണ്‌ മഹാബലിയായി അണിഞ്ഞൊരുങ്ങിയത്‌. ആത്മ ഭാരവാഹികള്‍ക്കൊപ്പം അയ്യപ്പക്ഷേത്രത്തിലെ മുഖ്യകാര്‍മികന്‍ ആര്‍.കെ. നമ്പൂതിരിപ്പാട്‌, ശാസ്‌താ പ്രസിഡന്റ്‌ ഡോ. രാധാകൃഷ്‌ണന്‍, ഇന്ത്യന്‍ കമ്യൂണിറ്റിക്ക്‌ സുപരിചിതനായ ഡോ. എം.പി. രവീന്ദ്രനാഥന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.

തിരുവാതിര, പുരാണങ്ങളെ ആസ്‌പദമാക്കിയുള്ള സ്‌കിറ്റ്‌, ഫാഷന്‍ഷോ തുടങ്ങിയവ ഉള്‍പ്പടെയുള്ള ജനപ്രിയ പരിപാടികള്‍ അരങ്ങേറി. നിത ബാബു ആയിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍. ജയരാജ്‌, ലക്ഷ്‌മി ബിജു തുടങ്ങിയവര്‍ അവതാരകരായിരുന്നു. അഞ്‌ജനാ കൃഷ്‌ണനും, സുബിനയും ഒരുക്കിയ പൂക്കളം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി ഹിന്ദു കുടുംബങ്ങളോടൊപ്പം, അത്മയുടെ വളരെ അടുത്ത അഭ്യുദയകാംക്ഷികളും, സ്‌പോണ്‍സേഴ്‌സും പ്രത്യേക ക്ഷണപ്രകാരം ഓണാഘോഷങ്ങളില്‍ പങ്കെടുത്തു.

ആത്മയുടെ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ പ്രദീപ്‌ മരുത്തുപ്പറമ്പില്‍, സെക്രട്ടറി സുജിത്‌ അച്യുതന്‍, ജോയിന്റ്‌ സെക്രട്ടറി ബിനോദ്‌ നായര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.