You are Here : Home / USA News

ക്രിസ്‌തുവിന്റെ വചനം ജീവനുള്ളത്‌: പാസ്റ്റര്‍ ടിനു ജോര്‍ജ്‌

Text Size  

Story Dated: Monday, September 15, 2014 06:41 hrs UTC

 
സണ്ണിവെയ്‌ല്‍: ക്രിസ്‌തുവിന്റെ വചനം ജീവനും ചൈതന്യവും നിറഞ്ഞതാണെന്നും അത്‌ ഉള്ളില്‍ വസിക്കുന്നവനില്‍ ക്രിസ്‌തുവും വസിക്കുമെന്നും `നിന്നില്‍ വസിക്കുന്നവന്‍ നിന്നേക്കാള്‍ വലിയവന്‍' എന്ന വേദവാക്യം ഉദ്ധരിച്ചുകൊണ്ട്‌ അഗാപ്പേ ചര്‍ച്ച്‌ ഹാളിലെ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തോട്‌ പാസ്റ്റര്‍ ടിനു ജോര്‍ജ്‌ ഉദ്‌ബോധിപ്പിച്ചു. 
 
പാസ്റ്റര്‍ ഷാജി കെ. ദാനിയേല്‍ ഫാമിലി കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തിവരുന്ന `Arise And Shine' വാര്‍ഷിക കോണ്‍ഫറന്‍സിന്റെ എട്ടാമത്തെ കണ്‍വന്‍ഷന്‍ വിശ്വാസികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും അനുഗ്രഹപ്രദമായ വചന ശുശ്രൂഷകൊണ്ടും അനുഗ്രഹീതമാണെന്നും രോഗശാന്തിയുള്‍പ്പടെയുള്ള വിടുതലുകള്‍ പ്രാപിച്ച സാക്ഷ്യംകൊണ്ടും അനുഗ്രഹീതമാണെന്നും പാസ്റ്റര്‍ ഷാജി കെ. ദാനിയേല്‍ പ്രസ്‌താവിച്ചു. വരുന്ന തിങ്കളാഴ്‌ചയോടെ കണ്‍വന്‍ഷന്‍ സമാപിക്കുന്നതാണെന്നുംഏവരേയും കണ്‍വെന്‍ഷനിലേക്ക്‌ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 972 325 8633. പി.സി. മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.