ഡാളസ്: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി `ബ്ലെസ്സിംഗ് സെന്ററിന്റെ' സ്ഥാപക പാസ്റ്ററും, `ബ്ലെസ്സിംഗ് ടുഡേ' ടിവി പ്രോഗ്രാമിലൂടെ ലോക മലയാളികള്‍ക്ക് സുപരിചിതനുമായ ബ്ര. ഡാമിയന്‍ ഡാളസിലെ ഹെവന്‍ലി കോള്‍ ഗോസ്പല്‍ വര്‍ഷിപ്പ് സെന്ററില്‍ സെപ്റ്റംബര്‍ 14-ന് ഞായറാഴ്ച രാവിലെ നടക്കുന്ന ആരാധനായോഗത്തില്‍ പ്രത്യേക ദൈവീക സന്ദേശം നല്‍കുകയും രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് 2605 LBJ Freeway, Dallus, Texas 75234 -ലാണ് ആരാധന നടക്കുന്നത്.
ഡാളസില്‍ നടക്കുന്ന അന്താരാഷ്ട്ര പാസ്റ്ററല്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ പ്രത്യേക ക്ഷണിതാവ് ആയി എത്തിയ ബ്ര. ഡാമിയന്‍ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.
അനേക ഈടുറ്റ ക്രിസ്ത്രീയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ബ്രദര്‍ ഡാമിയന്റെ ഏറ്റവും പുതിയ പുസ്തകമായ `Winners Factoy' ഈ മീറ്റിംഗില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഏബ്രഹാം ജോണ്‍ (214 422 6208). വെബ്സൈറ്റ്: www.themasterministries.org
Comments