You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം മലയാളം ടിവിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക്

Text Size  

Story Dated: Saturday, September 13, 2014 12:31 hrs UTC

ന്യൂയോര്‍ക്ക് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. തുടക്കം മുതല്‍ ഇന്നുവരെ വളരെ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ മലയാളം ടിവിയില്‍ സെപ്റ്റംബര്‍ 14 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. നിരവധി അമേരിക്കന്‍ മലയാളീ നേതൃത്വത്തേയും, കലാകാരന്‍മാരേയും അമേരിക്കന്‍ മലയാളി സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ ഓര്‍മ്മകള്‍ക്കും ജീവിതത്തിനും നിറം നല്‍കുന്ന നിറസമൃദ്ധിയാണ് സമ്മാനിക്കുന്നത്.

 

തികച്ചും സ്വകാര്യമായ ഒരു ലോകത്തേക്ക് മലയാളി മനസ്സുകളെ മാറ്റുന്ന നിറവുള്ള ഓണാഘോഷ പരിപാടികളാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് കാഴ്ചയുടെ ഓണം സമ്മാനിച്ച മലയാളം ഐപിടിവി പ്ലാറ്റ്‌ഫോമിന്റെ പ്രാദേശിക ചാനലാണ് മലയാളം ടിവി. മലയാളത്തിലെ എല്ലാ ചാനലുകള്‍ക്കൊപ്പമാണ് മലയാളം ടിവിയും അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-732-648-0576

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.