You are Here : Home / USA News

വിചാരവേദിയില്‍ ഒണാഘോഷവും ഡോ. എ.കെ.ബി പിള്ളയെ ആദരിക്കലും

Text Size  

Story Dated: Tuesday, September 09, 2014 08:08 hrs UTC

 
ന്യൂയോര്‍ക്ക്‌: ഈ മാസത്തെ വിചാരവേദി സെപ്‌റ്റംബര്‍ 14, ഞായറാഴ്‌ച്ച വൈകിട്ട്‌ 5 മണിക്ക്‌ കെ.സി.എ.എന്‍.എയില്‍ വെച്ചു കൂടുന്നതാണ്‌. `ഓണവും മതസൗഹാര്‍ദ്ദവും' എന്ന വിഷയത്തില്‍ ചര്‍ച്ചയും, തുടര്‍ന്ന്‌ ഓണസദ്യയും ഉണ്ടായിരിയ്‌ക്കുന്നതാണ്‌. യോഗത്തില്‍ നമ്മുടെയൊക്കെ പ്രിയങ്കരനായ ഡോ. എ. കെ. ബി. പിള്ള, മലയാള ഭാഷയ്‌ക്കുവേണ്ടി ഇക്കാലമത്രയും വീറോടെ പ്രവര്‍ത്തിച്ചിട്ടുള്ളതും, അമേരിയ്‌ക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ ഉല്‍ഗ്രഥനത്തിനു വേണ്ടിയുള്ള നിരന്തര യജ്ഞത്തില്‍ മുഴുകിയിരിക്കുന്നതും കണക്കിലെടുത്ത്‌, വിചാരവേദി അന്നേ ദിവസം അദ്ദേഹത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രശസ്‌തി ഫലകവും പൊന്നാടയും നല്‍കി ആദരിയ്‌ക്കുന്നതാണ്‌.
 
ഈ ഓണക്കാലത്ത്‌ ഒരു യഥാര്‍ത്ഥ ബഹുമുഖ പ്രതിഭയെ ആദരിക്കാനും, ഓണം ഒപ്പം ആഘോഷിക്കാനും, താങ്കള്‍ സകുടുംബം വന്നു സംബന്ധിക്കണമെന്നു താല്‌പര്യപ്പെടുന്നു. സാംസി കൊടുമണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.