You are Here : Home / USA News

ലിംകയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 27-ന്‌

Text Size  

Story Dated: Tuesday, September 09, 2014 07:54 hrs UTC

 
ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ഓണാഘോഷം സെപ്‌റ്റംബര്‍ 27-ന്‌ മെറിക്കിലുള്ള മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയേയും വിശിഷ്‌ടാതിഥികളേയും വേദിയിലേക്ക്‌ ആനയിക്കും. 
 
പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടിയില്‍ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ ഡാന്‍സ്‌ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ലിംകയുടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ്‌, ഗാനമേള, വള്ളംകളി എന്നിവ ആഘോഷങ്ങള്‍ക്ക്‌ മോടിയേകും. 
 
പരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സനീഷ്‌ തറയ്‌ക്കല്‍, ബോബന്‍ തോട്ടം എന്നിവരുമായി ബന്ധപ്പെടുക. പരിപാടികള്‍ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ ഭാരവാഹികള്‍ ഏവരേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മര്‍ക്കോസ്‌ (631 567 2665), ബോബന്‍ തോട്ടം (631 553 6617), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (516 232 4781), സനീഷ്‌ തറയ്‌ക്കല്‍ (201 303 8769), സെബാസ്റ്റ്യന്‍ തോമസ്‌ (516 681 8665), ജയചന്ദ്രന്‍ ആര്‍ (631 455 0323).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.