ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) ഈ വര്‍ഷത്തെ ഓണാഘോഷവും, ശ്രീകൃഷ്ണ ജയന്തിയും സെപ്റ്റംബര്‍ 6, ശനിയാഴ്ച രാവിലെ 10:30 മുതല്‍ വൈകിട്ട് 6 മണിവരെ ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിങ്ങില്‍ വച്ച് നടത്തപ്പെടുന്നതാണെന്ന് മഹിമയുടെ പ്രസിഡന്റ് ബാഹുലേയന് രാഘവന് അറിയിച്ചു. ശ്രീകൃഷ്ണ ജയന്തി, ഓണാഘോഷങ്ങളുടെ ഭാഗമായി ബാലികാബാലന്മാരെ ഉണ്ണിക്കണ്ണന്റെയും, ഗോപികമാരുടെയും വേഷത്തില്‍ അണിനിരത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണശബളമായ ഘോഷയാത്രയും, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തും ഉണ്ടായിരിക്കും.
കൂടാതെ, മുന്‍വര്‍ഷങ്ങളിലെപോലെ മഹിമ കുടുംബാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യ തൂശനിലയില്‍ വിളമ്പി നല്‍കുന്നതാണ്. എല്ലായ്പ്പോഴും മികച്ച കലാപരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന മഹിമയുടെ കലാകാരന്മാരും കലാകാരികളും `തീം ഇന്‍ഡ്യ' എന്ന പേരില്‍ അവതരിപ്പിക്കുന്ന അതിമനോഹരമായ കലാസദ്യ ഈ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ന്യൂയോര്‍ക്കിലും, പരിസരപ്രദേശങ്ങളിലും നിവസിക്കുന്ന എല്ലാ മലയാളി കുടുംബങ്ങളും പരിപാടിയില്‍ സംബന്ധിച്ച് ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് പ്രസിഡന്റ് ബാഹുലേയന് രാഘവന്, സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന് തമ്പി, ട്രഷറര്‍ വിനോദ് പ്രീത് എന്നിവര്‍ അഭ്യര്‍ഥിച്ചു.
ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിങ്ങിന്റെ വിലാസം:
ഗ്ലെന്‍ ഓക്സ് കാമ്പസ്,7420 കോമ്മണ്‍വെല്‍ത്ത് ബുളവാഡ്, ബെല്‍റോസ്, ന്യൂയോര്‍ക്ക്: 11426
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബാഹുലേയന് രാഘവന്: 5166409978, ഡോ. ഉണ്ണികൃഷ്ണന് തമ്പി: 5163951835;, വിനോദ് പ്രീത്: 6314829564.
Comments