ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ കാക്കിയാട്ട് എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. കൃത്യം പന്ത്രണ്ടു മണി മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ. രണ്ടു മണി മുതല്‍ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കും. വള്ളം കളി, തിരുവാതിര, നൃത്ത നൃത്യങ്ങള്‍, ഗാനമേള തുടങ്ങിയവ പരിപാടികളിലെ ചില ഇനങ്ങള്‍ മാത്രം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.
മുഖ്യാതിഥിയായി റോക്ക്ലാന്റ് കൗണ്ടി എക്സിക്യൂട്ടീവ് എഡ്വിന് ജെ ഡേ പങ്കെടുക്കും. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബസമേതം ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ളയര്‍ കാണുക.
ചെയര്‍പെഴ്സണ്‍ ലൈസി അലക്സിന്റെ നേതൃത്വത്തില്‍ ഒരു നല്ല ടീം തന്നെ ഓണാഘോഷ പരിപാടി അവതരിപ്പിക്കുന്നതിന് അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അന്നേ ദിവസം ഒരു സൗജന്യ ഹെല്‍ത്ത് ഫെയര്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments