You are Here : Home / USA News

പെയര്‍ലാന്‍ഡ് സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, August 20, 2014 11:13 hrs UTC

            
        
ഹൂസ്റ്റന്‍ . ഹൂസ്റ്റനിലെ സെന്റ് ജോസഫ്സ് സിറോ മലബാര്‍ കത്തോലിക്ക ഇടവകയെ വിഭജിച്ചാണ് പെയര്‍ലാന്‍ഡില്‍ നവംബര്‍ 28, 2010 ല്‍ സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ മിഷന്‍ സ്ഥാപിതമായത്. ഇപ്പോള്‍ താല്‍ക്കാലികമായി ഹൂസ്റ്റണിലെ പാസഡീനയിലുളള സെന്റ് ഫ്രാന്‍സിസ് കബ്രീനി കത്തോലിക്ക ദേവാലയത്തിലാണ്.

സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക ദേവാലയത്തിനുവേണ്ടി തിരുകര്‍മ്മങ്ങള്‍ നടത്തി വരുന്നത്. ഹൂസ്റ്റണിലെ സെന്റ് ജോസഫ്സ് സിറോ മലബാര്‍ കത്തോലിക്ക ഫൊറാന പളളി വികാരിയായ ഫാ. സഖറിയാസ് തോട്ടുവേലിയാണ് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തിന്റേയും വികാരി അച്ചനായി പ്രവര്‍ത്തിക്കുന്നത്.

ഓഗസ്റ്റ് 24-ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ദേവാലയ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാഡംബര പൂര്‍വ്വം ആഘോഷിക്കും. പാസഡീനയിലുളള സെന്റ് ഫ്രാന്‍സിസ് കബ്രീനി കത്തോലിക്കാ ദേവാലയത്തിലാണ് തിരുന്നാള്‍.  ദൈവമാതാവിന്റെ രൂപ പ്രതിഷ്ഠ, ചെണ്ട വാദ്യമേളം, മുടി എഴുന്നളളിക്കല്‍, അടിമ വയ്ക്കല്‍, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞ്, ഭക്തി നിര്‍ഭരവും വര്‍ണ്ണപ്പകിട്ടാര്‍ന്നതുമായ പെരുന്നാള്‍ പ്രദക്ഷിണം, പൊതുയോഗം, സമ്മാനദാനം, ഗ്രാജുവേറ്റ്സിനെ ആദരിക്കല്‍, കലാപരിപാടികള്‍ തുടര്‍ന്ന് വിഭവ സമൃദ്ധമായ തിരുന്നാള്‍ സദ്യ എല്ലാം തിരുന്നാള്‍ ചടങ്ങളുകളുടെയും ഭാഗമാണ്. തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലിയും മറ്റ് പാരീസ് കൌണ്‍സില്‍ അംഗങ്ങളും ഏവരേയും സ്വാഗതം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.