You are Here : Home / USA News

കരോള്‍ട്ടന്‍ സെന്റ് മേരീസ് പളളിയില്‍ മാതാവിന്റെ ഓര്‍മ്മ പെരുനാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, August 12, 2014 04:10 hrs UTC


                
        
കരോള്‍ട്ടന്‍ . സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാതാവിന്റെ ഓര്‍മ്മപെരുനാള്‍ ഓഗസ്റ്റ് 16, 17 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ഫാ. വിജു എബ്രഹാം (വികാരി സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കാര്‍ട്ട്റെറ്റ്, ന്യൂജഴ്സി) മുഖ്യാതിഥിയായിരിക്കും.

10-ാം തിയതി ഞായര്‍ വി. കുര്‍ബാനാനന്തരം വികാരി ഫാ. പോള്‍ തോട്ടക്കാട്ട് കൊടി ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 16-ാം തിയതി ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് 7.15 ന് പ്രഗത്ഭ വാഗ്മിയായ ഫാ. വിജു എബ്രഹാം നടത്തുന്ന വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

17-ാം തിയതി ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ഥനയും 9.30 ന് ഫാ. മാത്യൂസ് കാവുങ്കല്‍ കോര്‍ എപ്പിസ്കോപ്പ ഫാ. വിജു എബ്രഹാം, ഫാ. വി. എം. തോമസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന വര്‍ണ്ണശബളവും ഭക്തി നിര്‍ഭരവുമായ റാസ ഉണ്ടായിരിക്കും. പെരുനാള്‍ ആഘോഷങ്ങള്‍ അനുഗ്രഹപ്രദവും വിജയകരവുമായി തീര്‍ക്കുന്നതിന് സെക്രട്ടറി ജേക്കബ് സ്കറിയയുടേയും ട്രഷറര്‍ എല്‍ദോസ് ജേക്കബിന്റേയും നേതൃത്വത്തില്‍ പളളി മാനേജിങ് കമ്മറ്റി, വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

ഞായറാഴ്ച 12.30 ന് സ്നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ  കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.