You are Here : Home / USA News

സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ഇടവകദിനം ആഘോഷിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, July 21, 2014 07:55 hrs UTC



ഡാലസ്‌: സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ ഇടവക ദിനത്തോടനുബന്ധിച്ചു നടത്തി വരുന്ന വാര്‍ഷിക ധ്യാന യോഗം ജൂലൈ 24, 25, 27 (വ്യാഴം, വെള്ളി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണി മുതല്‍ 9 മണി വരെ ബര്‍നെസ്‌ ബ്രിഡ്‌ജ്‌ റോഡിലുള്ള പളളിയില്‍ വെച്ചു നടത്തപ്പെടുമെന്നു ഇടവക സെക്രട്ടറി ശ്രീ. സജി .പി ജോര്‍ജ്‌്‌ അറിയിച്ചു. പ്രശസ്‌ത വേദശാസ്‌ത്ര പണ്ഡിതനും, മുന്‍ മാര്‍ത്തോമ സന്നദ്ധ സുവിശേഷ സംഘം സെക്രടറിയുമായ റവ. ടി.സി.മാമന്‍ പ്രധാന പ്രാസംഗീകന്‍ ആയിരിക്കും.

ജൂലൈ 27 ഞായറാഴ്‌ച രാവിലെ 9:30 നു വിശുദ്ധ കൃബ്ബാന ശുശ്രുഷയും തുടര്‍ന്ന്‌്‌ പ്രസിഡണ്ട്‌ ബഹുമാനപ്പെട്ട റവ. ഓ.സി കുര്യന്റെ അദ്ധ്യക്ഷതയില്‍ അതി വിപുലമായ ചടങ്ങുകളോട്‌ കൂടി ഇടവക ദിനം ആഘോഷിക്കും. അന്നേ ദിവസം വൈകിട്ട്‌ 6:30 മുതല്‍ 8:30 വരെ നടത്തുന്ന യോഗത്തോട്‌ കൂടി ഇടവക നടത്തുന്ന കണ്വേന്‌ഷെ്‌ന്റെ സമാപനം കുറിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :വികാരി: 469 964 7494, സെക്രടറി: 972 203 8421.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.