You are Here : Home / USA News

ഫാമിലി ആന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ആത്മീയ നിറവില്‍ സജീവം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 20, 2014 07:17 hrs UTC

 

പെന്‍സില്‍വിനിയയിലെ ലാന്‍കാസ്‌റര്‍ ഹോസ്‌റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന നോര്‍ത്ത്ഈസ്‌റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ആത്മീയ നിറവില്‍.
'കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവീന്‍…'
ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായും ചിട്ടയായും നടക്കുന്നു. കൊച്ചുകുഞ്ഞുങ്ങളടക്കം മൊത്തം 113 കുട്ടികളാണ് വിവിധ സെഷനുകളില്‍ പങ്കെടുത്തത്. പ്രഭാത പ്രാര്‍ത്ഥയ്ക്കും ധ്യാനപ്രസംഗത്തിും ശേഷം ഹെറിറ്റേജ് ഹാളില്‍ ഒത്തുചേര്‍ന്ന കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. അന്‍സാ വര്‍ഗീസ്, മെന്നു മാത്യൂസ്, റീനാ സൂസന്‍ മാത്യു, രെഞ്ചു പടിയറ, രേഷ്മ പടിയറ എന്നിവരായിരുന്നു കുട്ടികളുടെ ചുമതല വഹിച്ചത്.സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സെഷില്‍ മറിയം സീ വര്‍ഗീസ് ആയിരുന്നു പ്രധാന പ്രാസംഗിക. ഇസ്രയേല്‍ മക്കളുടെ ചരിത്രത്തിലൂന്നിയ സചിത്രപഠനശൈലിയിലൂടെ അവര്‍ കൂദാശകളെ കുട്ടികള്‍ക്ക്  പരിചയപ്പെടുത്തിക്കൊടുത്തു. മിഡില്‍ സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ സാക്ക്രമെന്റല്‍ ആക്ഷന്‍ ഹീറോസ് വഴിയായി കൂദാശകളെ സംബന്ധിച്ച് അറിവു നേടി.പദപ്രശനങ്ങളും ഗെയിമുകളും സ്‌കിറ്റുകളും മറ്റു വിവാദങ്ങളും മുഷിച്ചിലില്ലാതെ വിഷയം അവതരിപ്പിക്കുവാന്‍ സഹായകമായി. കൊച്ചുകുട്ടികളുടെ സെഷ് തേൃത്വം കൊടുത്തത് രെഞ്ചു പടിയറയായിരുന്നു. ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നും ആക്ഷന്‍ ഗാങ്ങള്‍ പാടിയും വര്‍ണ്ണശബളമായ കരകൌശല വസ്തുക്കളുണ്ടാക്കിയും ക്രിയാത്മകമായി
കുഞ്ഞുങ്ങളെ രസിപ്പിക്കുകയും ഒപ്പം പഠിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ കുട്ടികള്‍ക്കു വിനോദവും വിശ്രമവും ലഭിക്കുന്ന പരിപാടികള്‍ ക്രമീകരിച്ചിരുന്നു. മൊത്തത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അവരുടെ സെഷനുകള്‍ വളരെ ആസ്വാദ്യകരമാക്കി .
കൌദാശിക ജീവിതം സ്ത്രീകളുടെ ദൈനംദിനജീവിതത്തില്‍
കൌദാശിക ജീവിതം സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ എന്ന സൂപ്പര്‍ സെഷന്‍ കൈകാര്യം ചെയ്തത് മാറ്റുഷ്‌ക ജനിഫര്‍ മോഷറായിരുന്നു.കുടുംബത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്നും കുടംബം മുഴുവനെയും സ്വാധീനിക്കുവാനുള്ള സ്ത്രീയുടെ കഴിവ് അപാരമാണെന്നുമുള്ളത് സുവിദിതമാണ്. സ്‌നേഹത്തിലൂടെയും ത്യാഗത്തിലൂടെയും കരുതലിലൂടെയുമാണ് സ്ത്രീ ഈ വിശ്വാസം ആര്‍ജ്ജിക്കുന്നത്. കുടുംബത്തിനു മൊത്തം പ്രയോജകരമാകുന്ന ദൈവികമായ അംശങ്ങള്‍ നേരിട്ട് ഉള്‍ക്കൊള്ളുവാനും തദ്വാരാ കുടുംബത്തെയും സഭയെയും സമൂഹത്തെയും സ്വാധീനിക്കുവാനും ഇത് അവരെ പ്രാപ്തരാക്കുന്നു. ദൈവവുമായി നേരിട്ടുള്ള ആത്മബന്ധം സ്ഥാപിക്കകയും അങ്ങനെ ദൈവസാന്നിധ്യം കുടുംബത്തില്‍ അനുഭവവേദ്യമാക്കുകയും ചെയ്യുകയെന്നതും സ്ത്രീകള്‍ ഏറ്റെടുക്കേണ്ടതായ ദൌത്യമാണ്. കൂദാശകളുടെ അന്തസ്സത്തയുള്‍ക്കൊള്ളുന്നതിലൂടെ അത് സാധ്യമാകുമെന്നും അവര്‍ പ്രത്യാശിച്ചു.
പ്രാര്‍ത്ഥനയുടെ മൂന്നു തലങ്ങള്‍
റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ പ്രാര്‍ത്ഥനയുടെ മൂന്നു തലങ്ങള്‍ എന്ന സെഷന്‍ ഫോക്കസ്ഗ്രൂപ്പിുവേണ്ടി കൈകാര്യം ചെയ്തു. ഗ്രൂപ്പ്ചര്‍ച്ചയിലൂടെയും പ്രഭാഷണത്തിലൂടെയും അുതാപം, സ്തുതി, വിശുദ്ധ മൌനം എന്നിങ്ങനെ  പ്രാര്‍ത്ഥനയുടെ മൂന്നു തലങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഈ മൂന്നു തലങ്ങളും നമ്മുടെ പ്രാര്‍ത്ഥനകളിലും ആരാധനകളിലും അടങ്ങിയിരിക്കുന്നു.വേദപണ്ഡിതനായ വി. ശിമയോന്റെ പഠിപ്പിക്കലുസരിച്ച് കുടുംബജീവിതം നയിക്കുമ്പോഴും പ്രാര്‍ത്ഥയുടെ ഈ മൂന്നു തലങ്ങളെ സ്പര്‍ശിക്കുവാന്‍ നമുക്ക് സാധിക്കണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.