You are Here : Home / USA News

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ വലിയ ബാവയുടെ അടിയന്തിരം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 04, 2014 11:17 hrs UTC


ന്യൂയോര്‍ക്ക് . കാലം ചെയ്ത പരി. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ 30-ാം അടിയന്തിരം ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു. തിരുവനന്തപുരം ഭദ്രാസന അധ്യക്ഷന്‍ ഡോ. എബ്രയേല്‍ മാര്‍ ഗിഗോറിയോസ് ഇത് സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ബാവായുടെ സഹോദര പൌത്രി ലിഡിയാ ജോസഫ് പരി. ബാവയുടെ ജീവചരിത്രത്തിലേക്ക് ഊളിയിട്ട് കൊണ്ട് സംസാരിച്ചു. മലങ്കര അസോസിയേഷന്‍  ബാവായുമായി ചിലവിട്ട സന്ദര്‍ഭങ്ങളെക്കുറിച്ച് മലങ്കര അസോസിയേഷന്‍ പ്രതിനിധി മോന്‍സി മാണിയും സംസാരിച്ചു.

വികാരി ഫാ. ജോണ്‍ തോമസ് സെക്രട്ടറി  ഗീവര്‍ഗീസ് ജേക്കബ് ട്രസ്റ്റി ബിനോയി മാത്യു എന്നിവരും പ്രസംഗിച്ചു. നെയ്യപ്പം നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.