ഷിക്കാഗോ: ജെ.ജെ. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന പുത്തന്‍ സ്റ്റേജ്ഷോ `ഇതാടാ അളിയാ പെരുന്നാള്‍' സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കയില്‍ അരങ്ങേറും.
ഒരു പള്ളി പെരുന്നാളിന് കൊടിയേറുന്നതുമുതല്‍ കൊടിയിറങ്ങുന്നതുവരെയുള്ള രസകരവും ഉദ്വേഗജനകവുമായ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ഹാസ്യ ഷോയിലൂടെ. ശരത്, കിഷോര്‍, കോട്ടയം പുരുഷന്, അംബു, സോളമന്, എടപ്പാള്‍ വിശ്വം, രൈഗേഷ്, ബേബി എടത്വ, അംബികാ മോഹന്‍, രമ്യ, ശ്രേയാനി, വര്‍ഷ, ആതിര തുടങ്ങിയ സിനിമാ-സീരിയല്‍-നാടക-മിമിക്രി-ഗായികാ-ഗായക കലാകാരന്മാരെ അണിനിരത്തുന്നു.
ഈ ഷോ കേവല ഹാസ്യത്തിനപ്പുറം കേരളത്തിന്റെ ഉദാത്തമായ കലാമൂല്യത്തിനും വേറിട്ട ഫലിത രസങ്ങള്ക്കും വായ്ത്താരികള്‍ക്കും, നൃത്തനൃത്യങ്ങള്‍ക്കും പ്രാധാന്യം നല്കിയിരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത അസ്സല് ഹാസ്യത്തിന്റെ പെരുന്നാള്‍ സദ്യ എന്ന് സംഘാടകര്‍ അവകാശപ്പെടുന്ന ഈ ദൃശ്യവിരുന്ന് ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ടാംവാരം മുതല്‍ അമേരിക്കയില്‍ അവതരിപ്പിക്കപ്പെടും.
ഈ കലാവിരുന്ന് അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോമോന് കളപ്പുരയ്ക്കല്‍ (863 709 4434), ഷാജി മിറ്റത്താനി (215 715 3074), ജോണ്സണ് തലച്ചെല്ലൂര്‍ (469 682 9960), ജോസ് കന്നാട്ട് (516 655 4270), വിനോയ് (863 399 9655) എന്നിവരുമായി ബന്ധപ്പെടുക.
Comments