You are Here : Home / USA News

പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ (പി.ഡി.എ) കുടുംബ സംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 02, 2014 09:10 hrs UTC


    

ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്റെ (പി.ഡി.എ) കുടുംബ സംഗമം ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ജൂണ്‍ 22-ന്‌ ഞായറാഴ്‌ച 6 മണിക്ക്‌ വിവിധ പരിപാടികളോടെ വിജയകരമായി നടത്തപ്പെട്ടു. 5 മണിക്ക്‌ നടന്ന സോഷ്യല്‍ അവറിനുശേഷം പ്രസിഡന്റ്‌ ചെറിയാന്‍ കോശിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ മുഖ്യാതിഥി പത്തനംതിട്ടാ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സജി ചാക്കോ, റിട്ട. ഡി.വൈ.എസ്‌.പി തോമസ്‌ ശങ്കരത്തില്‍, വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. കെ.കെ. ജോണ്‍, റവ.ഫാ. ഷിബു വി. മത്തായി എന്നിവര്‍ പ്രസംഗിച്ചു. പി.ഡി.എ സെക്രട്ടറി ജോണ്‍ കാപ്പില്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ദേശീയ ഗാനം റജീന തോമസും, ഇന്ത്യന്‍ ദേശീയ ഗാനം സാലു യോഹന്നാന്‍ ശങ്കരത്തില്‍, ജെസി മാരേട്ട്‌ എന്നിവര്‍ ചേര്‍ന്നും ആലപിച്ചു. വൈസ്‌ പ്രസിഡന്റ്‌ രാജന്‍ മത്തായി സ്വാഗതം ആലപിച്ചു. പ്രസിഡന്റ്‌ ചെറിയാന്‍ കോശിയുടെ അധ്യക്ഷപ്രസംഗത്തില്‍ ചുരുങ്ങിയ കാലംകൊണ്ട്‌ ഈ സംഘടന മറ്റ്‌ സംഘടനകള്‍ക്ക്‌ ഒരു മാതൃകയായി മാറിയതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഈവര്‍ഷത്തില്‍ നടന്നതും ഇനിയും നടക്കാന്‍ പോകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു.

ഡോ. സജി ചാക്കോയുടെ മുഖ്യ പ്രഭാഷണത്തില്‍ നദികളാലും മലയോരപ്രദേശങ്ങളാലും പ്രകൃതി രമണീയമായ പത്തനംതിട്ട ജില്ല, മതസൗഹാര്‍ദ്ദം നിറഞ്ഞ തീര്‍ത്ഥാടനകേന്ദ്രങ്ങളാലും വേറിട്ടു നില്‍ക്കുന്ന ജില്ലയാണെന്നും, ആദ്യമായി അമേരിക്കയിലെത്തിയ തന്റെ ആദ്യത്തെ മീറ്റിംഗ്‌ പി.ഡി.എ കുടുംബ സംഗമമായതിനാല്‍ അതിയായി സന്തോഷിക്കുന്നുവെന്നും പറഞ്ഞു. റിട്ടയേര്‍ഡ്‌ ഡി.വൈ.എസ്‌.പി തോമസ്‌ ശങ്കരത്തില്‍ പത്തനംതിട്ട ഒരു ജില്ലയാകാന്‍ കാരണഭൂതനായ കെ.കെ. നായര്‍ എം.എല്‍.എ എന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചു. ഫിലാഡല്‍ഫിയയിലെ പത്തനംതിട്ട നിവാസികളുടെ അതിരില്ലാത്ത സ്‌നേഹം എന്നും കാത്തുസൂക്ഷിക്കണമെന്നും ആഹ്വാനം ചെയ്‌തു.

വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ പത്തനംതിട്ട ജില്ലയുടെ പേരിന്റെ ഉത്ഭവം വിശദീകരിച്ചു. കോന്നിയിലെ തേക്കുതടിയാണ്‌ യെരുശലേം ദേവാലയം പണിയുവാന്‍ ഉപയോഗിച്ചതെന്ന ഐതീഹ്യം, പരുമല, മഞ്ഞനിക്കര, ശബരിമല, ആറന്മുള, മാരാമണ്‍ തുടങ്ങിയ നിരവഘി തീര്‍ത്ഥാടനകേന്ദ്രങ്ങളാല്‍ അനുഗ്രഹീതമായതിനെപ്പറ്റി സംസാരിച്ചു. ഫാ. കെ.കെ. ജോണ്‍, ഫാ. ഷിബു വി. മത്തായി, പോള്‍ സി. മത്തായി, ഡാനിയേല്‍ പി. തോമസ്‌, രാജു എം. വര്‍ഗീസ്‌, രാജു വി. ഗീവര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടത്തിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌ ഡാനിയേല്‍ പീറ്റര്‍, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. വിമന്‍സ്‌ ഫോറം സാലു യോഹന്നാന്‍ ശങ്കരത്തിലിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വസ്‌ത്രങ്ങള്‍ സാല്‍വേഷന്‍ ആര്‍മിക്ക്‌ കൈമാറി.

ട്രഷറര്‍ ഐപ്‌ മാരേട്ട്‌, തോമസ്‌ എം. ജോര്‍ജ്‌, രാജന്‍ തോമസ്‌, രാജു ശങ്കരത്തില്‍, ജോണ്‍ പാറയ്‌ക്കല്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക്‌ നേതൃത്വം നല്‍കി. ബാബു വര്‍ഗീസ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

പബ്ലിക്‌ മീറ്റിംഗിനുശേഷം നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം.സി സൂസമ്മ വര്‍ഗീസ്‌ ആയിരുന്നു. സാഹിത്യ പ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സ്വന്തം നാടിനെക്കുറിച്ച്‌ അര്‍ത്ഥസമ്പുഷ്‌ടമായ ഒരു കവിത രചിച്ച്‌ ആലപിക്കുകയും, മോള്‍സി തോമസ്‌ വള്ളത്തോള്‍ കവിത ആലിപിക്കുകയും ചെയ്‌തു. ബിജു ഏബ്രഹാം, അനൂപ്‌, ഉഷാ ഫിലിപ്പ്‌, റെനി തോമസ്‌, റീന, ജിയാന കോശി, ശ്രുതി മാമ്മന്‍ എന്നിവരുടെ ഗാനങ്ങളും, റിയാ, ജൊവാന, ദിവ്യാ, അലീന, ജീന, റെജിന എന്നിവരുടെ നൃത്തനൃത്യങ്ങള്‍ കര്‍ണ്ണാനന്ദകരമായിരുന്നു. ജിജി കോശി വീഡിയോഗ്രാഫിയും, ക്രിസ്‌ യോഹന്നാന്‍ ശങ്കരത്തില്‍ സൗണ്ട്‌ സിസ്റ്റവും നിര്‍വഹിച്ചു.

വിഭവസമൃദ്ധമായ അത്താഴ വിരുന്നോടുകൂടി കുടുംബസംഗമം സമംഗളം സമാപിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.