You are Here : Home / USA News

വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളിന് ജൂലൈ 3 ന് കൊടിയേറും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, July 01, 2014 11:09 hrs UTC


 
ഗാര്‍ലന്‍ഡ് (ഡാലസ്) . ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ജൂലൈ 3, 4, 5, 6 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവേല്‍ കുഴിപ്പളളില്‍ എന്നിവര്‍ അറിയിച്ചു.

പരിപാടികള്‍ :
ജൂലൈ 3 വ്യാഴം : വൈകുന്നേരം 7 ന് കൊടിയേറ്റ്, വി. കുര്‍ബാന, ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ കാര്‍മികത്വം വഹിക്കും. വചന സന്ദേശം ഫാ. സിനു ജോസഫ് പുത്തന്‍പുരയില്‍.

ജൂലൈ 4 വെളളി : വൈകുന്നേരം 6 നു വി. കുര്‍ബാന, ഫാ. ജോസഫ് ശൌര്യമാക്കല്‍ കാര്‍മികത്വം വഹിക്കും. 7.15 നു ഇടവകയുടെ കലാപരിപാടികള്‍ സെന്റ് തോമസ് നൈറ്റ് അരങ്ങേറും.

ജൂലൈ 5 ശനി : വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാന, ലദീഞ്ഞ്, ഫാ. സാജു നെടുമാങ്കുഴിയില്‍ കാര്‍മികത്വം വഹിക്കും. 6.30 നു ജോഷി നെല്ലാങ്ങര, പ്രഭു, മനോജ്, കാര്‍ത്തിക് ടീം നയിക്കുന്ന ഗാനമേള നടക്കും.

ജൂലൈ 6 ഞായര്‍ വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ റാസ കുര്‍ബാന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. സഖറിയാസ് തോട്ടുവേലില്‍ ഫാ. എബ്രഹാം തോമസ്, ഫാ. അഗസ്റ്റ്യന്‍ കളപുര, ഫാ. ടോണി ജോയ് കുഴിപ്പിളളി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.