ഡോ.സഞ്ചയ് രാജാറാമിന് ലോകോത്തര ബഹുമതി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, June 24, 2014 10:35 hrs UTC
ഐഓവ: ലോക ഗോതമ്പ് ഉല്പാദന രംഗത്ത് നടത്തിയ വിപ്ലവകരമായ ഗവേഷണങ്ങള്‍ക്ക് അംഗീകാരമായി 2014 വേള്‍ഡ് ഫുഡ് പ്രൈസിന് ഡോ.സഞ്ചയ് ജയറാമിനെ
ഐഓവ സംസ്ഥാന തലസ്ഥാനത്ത് 2014 ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചു കാര്‍ഷീക രംഗത്തെ ലോകോത്തര ബഹുമതി ഡോ. സഞ്ചയ ജനറാമിന് സമ്മാനിക്കും.
കാര്‍ഷീക ഗവേഷണങ്ങള്‍ക്ക് 1970 ല്‍ നോബല്‍ പ്രൈസിനര്‍ഹനായ ഡോ.നോര്‍മണ്‍ ബോര്ലൊയുടെ സ്മരണയ്ക്കായ് 1986ലാണ് വേള്‍ഡ് ഫുഡ് പ്രൈസ് സ്ഥാപിതമായത്.
വേള്‍ഡ് ഫുഡ് പ്രൈസ് ജേതാവിന് 250,000 ഡോളറിന്റെ പാരിതോഷികമാണ് വേള്ഡ്ഫുഡ് പ്രൈസ് ഫൗണ്ടേഷന് പ്രസിഡന്റ് കെന്നത്ത്.എം.ക്യുനില് കഴിഞ്ഞ ആഴ്ച യു.എസ്സ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രഖ്യാപിച്ചത്.
480 വിവിധ ഉയര്‍ന്നതരം ഗോതമ്പുവിത്തുകള്‍ ആറു വന്‍കരകളിലായി 51 രാജ്യങ്ങളില്‍ വിതരണം ചെയ്തതിന്റെ ഫലമായി 200 മില്യണ്‍ ടണ്‍ ഗോതമ്പിന്റെ അധിക ഉല്പാദമാണുണ്ടായത്.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കോശി ഡോ.സഞ്ചയ് ജയറാമിനെ വാഷിംഗ്ടണില്‍ ജൂണ്‍ 18ന് നടന്ന പ്രത്യേക ചടങ്ങില്‍വെച്ചു അഭിനന്ദിച്ചു.
ഇന്ത്യയില്‍ ജനിച്ച ഡോ.രാജാറാം മെക്സിക്കോയില്‍ സ്ഥിരതാമസമാക്കി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
Comments