You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ കാറോയ പട്ട ശുശ്രൂഷ ജൂണ്‍ 29-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 22, 2014 09:26 hrs UTC

ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ രൂപതയ്‌ക്കുവേണ്ടി ജൂണ്‍ 29-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടൊപ്പം രണ്ടു ശെമ്മാശന്മാര്‍ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തില്‍ നിന്നും കാറോയാ പട്ടം സ്വീകരിക്കുന്നതാണ്‌.

ന്യൂയോര്‍ക്ക്‌ ബ്രോങ്ക്‌സ്‌ ഇടവകാംഗമായ ബ്രദര്‍ കെവിന്‍ മുണ്ടയ്‌ക്കലും, ഫ്‌ളോറിഡാ താമ്പാ കേന്ദ്രമായുള്ള സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ഇടവകയില്‍ നിന്ന്‌ ബ്രദര്‍ രാജീവ്‌ ഫിലിപ്പും തങ്ങളുടെ പൗരോഹിത്യത്തിലേക്കുള്ള പാതയുടെ ആദ്യത്തെ പട്ടമായ കാറോയ പട്ടം സ്വീകരിക്കുന്നത്‌ സീറോ മലബാര്‍ രൂപതയ്‌ക്ക്‌ മുഴുവന്‍ ആഹ്ലാദം പകരുന്ന കാര്യമാണ്‌. കവിഞ്ഞ നാലുവര്‍ഷമായി ഷിക്കാഗോ ലയോള യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്ന ഈ ശെമ്മാശന്മാര്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്ക്‌ പോകുന്നതിനു മുമ്പായിട്ടാണ്‌ ഈ പട്ടം സ്വീകരിക്കുന്നത്‌. ബ്ര. കെവിന്റേയും ബ്ര. രാജീവിന്റേയും ബന്ധുമിത്രാദികളും സ്‌നേഹിതരും ഇടവകാംഗങ്ങളുമായി ഒരു നല്ല ജനസമൂഹം ഭക്തിനിര്‍ഭരമായ ഈ ചടങ്ങില്‍ സംബന്ധിക്കുന്നതാണ്‌.

തിരുവസ്‌ത്രം സ്വീകരിച്ചുകൊണ്ട്‌ അര്‍പ്പണ മനോഭാവത്തോടെ പൗരോഹിത്യവേലയ്‌ക്കുവേണ്ടി വിളിക്കപ്പെട്ട ഈ യുവാക്കള്‍ക്ക്‌ ഷിക്കാഗോ ഇടവകയുടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌ ഈ യുവാക്കള്‍ ഒരു മാതൃകയും പ്രചോദനവും ആയിത്തീരട്ടെ എന്ന്‌ വികാരി ഫാ. ജോയി ആലപ്പാട്ട്‌ ആശംസിച്ചു.

ജൂലൈ 3,4,5,6 തീയതികളില്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന ദുക്‌റാന തിരുനാളിന്റെ കൊടിയേറ്റവും അന്നത്തെ ദിവ്യബലിക്കും കാറോയാ ശുശ്രൂഷയ്‌ക്കും ശേഷം നടക്കുന്നതാണ്‌. എല്ലാവരേയും തിരുകര്‍മ്മങ്ങളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റോയി വരകില്‍പറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.