You are Here : Home / USA News

കോണ്‍ഗ്രസ് മാന്‍ മൈക്ക് ഫിറ്റ്സ് പാട്രിക്കിനു ഫണ്ട് റൈസിംഗ് നടത്തി

Text Size  

Story Dated: Thursday, June 12, 2014 10:35 hrs UTC


ന്യൂടൌണ്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും 8 -ാംമത് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ്  കോണ്‍ഗ്രസ് മാനുമായ മൈക്ക് ഫിറ്റ്സ് പാട്രിക്കിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഫണ്ട് റൈസിംഗ് പ്രോഗ്രാം മെയ് 31-ാം തിയതി ശനിയാഴ്ച വൈകുന്നേരം ന്യുടൌണില്‍ വച്ച് ഇന്ത്യാക്കാരുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി.

ധാരാളം ഇന്ത്യാക്കാര്‍ അധിവസിക്കുന്ന പ്രദേശമായ ബക്സ് കൌണ്ടി ഏരിയായില്‍, എക്കാലത്തും ഇന്ത്യന്‍ കമ്യുണിറ്റിയോട് സഹകരിക്കുകയും സ്നേഹ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തി ബന്ധത്തിനുടമയാണ് അദ്ദേഹം.

മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസ് മാന്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം സംഘടിപ്പിച്ചവരോടുളള നന്ദി അറിയിക്കുകയും കൂടാതെ ഇന്ത്യന്‍ സമൂഹം എക്കാലത്തും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അതിന് എന്നും ഇന്ത്യന്‍ കമ്യുണിറ്റിയോട് തനിക്ക് കടപ്പാടും, സ്നേഹവും ഉണ്ടെന്നും അടുത്തു തന്നെ താന്‍ മറ്റ് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇന്ത്യാക്കാര്‍ വിദ്യാസമ്പന്നരും അതിലും ഉപരി കഠിനാദ്ധ്വാനികളാണെന്നും മറ്റു കുടിയേറ്റക്കാരുടെ ഇടയില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നവരാണെന്നും കുടുംബ ബന്ധങ്ങള്‍ പരിപൂര്‍ണ്ണമായും കാത്തു പരിപാലിക്കുന്നവരാണെന്നും തന്റെ ഡിസ്ട്രിക്റ്റിലുളള സ്കൂളുകളില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും അതില്‍ താന്‍ അഭിമാനിക്കുന്നെന്നും പറയുകയുണ്ടായി.

യുഎസ് കോണ്‍ഗ്രസില്‍ ബാങ്കിങ്, ഇന്‍ഷ്വറന്‍സ് മേഖലയിലുളള കമ്മറ്റിയിലാണ് അദ്ദേഹം  പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ വാഷിങ്ടണില്‍ വച്ച് മീറ്റ് ദ ലീഡേഴ്സ് പ്രോഗ്രാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യാക്കാര്‍ക്കു വേണ്ടി മാത്രം നടത്തുകയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ഇന്ത്യാക്കാരും  സ്വാഗതം ചെയ്യുന്നതിനും വേണ്ടിയാണ് നേതാക്കള്‍ മുന്‍കൈയെടുത്തത്. രാജ്യത്താകമാനം മീറ്റിംഗുകള്‍ നടത്തുകയുണ്ടായത്.

ഇന്ത്യാക്കാര്‍ കൂടുതലായും പ്രത്യേകിച്ച് യുവ തലമുറയില്‍ നിന്നും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വരണമെന്നും ബോബി ജിന്‍ഡാല്‍, നിക്കി ഹേലി തുടങ്ങിയവരുടെ പേരുകള്‍ തദവസരത്തില്‍ എടുത്തു പറയുകയും ചെയ്തു. 6 മക്കളും ഭാര്യ കാതറിനും അടങ്ങിയ കുടുംബം പെന്‍സില്‍വേനിയായില്‍ ബ്രിസ്റ്റോളിലാണ് താമസിക്കുന്നത്.

വാര്‍ത്ത. ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.