You are Here : Home / USA News

കെസിബിസി വര്‍ഷകാല സമ്മേളനം ജൂണ്‍ 3 മുതല്‍ സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സുമായി പ്രത്യേക യോഗം

Text Size  

Story Dated: Monday, June 02, 2014 08:35 hrs UTC

  
        
    

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ജൂണ്‍ 5 വരെ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സി.യില്‍ നടക്കും. നാളെ കേരളസഭയിലെ മെത്രാന്മാരുടെയും സന്ന്യാസസഭകളുടെ പ്രൊവിന്‍ഷ്യല്‍മാരുടെയും ജനറാളുമാരുടെയും സംയുക്തസമ്മേളനം നടക്കും. 4,5 തീയതികളിലാണ്‌ കെസിബിസി യുടെ സമ്മേളനം നടക്കുന്നത്‌. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, കേരള ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ചു ബിഷപ്‌ സൂസൈ പാക്യം, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദിനാള്‍ ബസേലിയൂസ്‌ മാര്‍ ക്ലീമിസ്‌ എന്നിവരടക്കം മുപ്പത്തിയഞ്ചോളം മെത്രാന്മാര്‍ കെസിബിസി യോഗത്തില്‍ പങ്കെടുക്കും.

?രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളുടെ സ്വീകാര്യത കേരളസഭയില്‍? എന്ന വിഷയം ആസ്‌പദമാക്കി റവ. ഡോ. ജോസ്‌ കുറിയേടത്ത്‌ സി.എം.ഐ. പ്രബന്‌ധം അവതരിപ്പിക്കും. കേരളത്തിലെ കത്തോലിക്കാസഭയിലെ സമര്‍പ്പിതസമൂഹങ്ങളുടെ വരുന്നവര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ ഒ.ഐ.സി. സന്ന്യാസസമൂഹം പ്രൊവിന്‍ഷ്യല്‍ റവ. ഡോ. മത്തായി കടവിലും എസ്‌.ഡി. സന്ന്യാസസമൂഹം ജനറല്‍ റവ. സിസ്റ്റര്‍ സ്‌മിതയും അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയൂസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്കാബാവ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്‌ ജോസഫ്‌ കരിയില്‍ സമാപനസന്ദേശം നല്‌കും.

ജൂണ്‍ 4,5 തീയതികളില്‍ നടക്കുന്ന കെസിബിസി യുടെ സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട ഇരുപതോളം വിഷയങ്ങള്‍ മെത്രാന്‍സമിതി ചര്‍ച്ച ചെയ്യും.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.