You are Here : Home / USA News

മാര്‍ത്തോമ യുവജന സഖ്യം കമ്മിറ്റി പിരിച്ചുവിട്ട് ഭരണം ഡോ. ജോസഫ് മെത്രാപ്പോലീത്ത ഏറ്റെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 31, 2014 10:55 hrs UTC


ന്യുയോര്‍ക്ക് . മാര്‍ത്തോമ യുവജന സഖ്യം ദേശീയ കമ്മിറ്റി പിരിച്ച് വിട്ട് പ്രത്യേക സാഹചര്യത്തില്‍ സഖ്യത്തിന്റെ വ്യവസ്ഥാപിത ഭരണം മെത്രാപ്പോലീത്ത ഏറ്റെടുത്തു.

ഇപ്പോള്‍ നിലവിലിരിക്കുന്ന ജനറല്‍ കമ്മിറ്റി ഭരണഘടന നിര്‍ദ്ദേശിക്കുന്ന 135, 136, 137 വകുപ്പുകള്‍ പ്രകാരമല്ല തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും കമ്മിറ്റി പിരിച്ച് വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതു എപ്പിസ്കോപ്പല്‍ സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഭരണം മെത്രാപ്പോലീത്താ ഏറ്റെടുത്തത്.

മാര്‍ത്തോമ സഭയില്‍ നടക്കുന്ന മാതൃകാപരമായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുസൃതമല്ലാതെ പ്രകടമായ പ്രചാരണ ശൈലി സഭയ്ക്കും സഖ്യത്തിനും അനുയോജ്യമല്ലായിരുന്നു എന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

എപ്പിസ്കോപ്പല്‍ സിന്നഡിന്റെ ശൂപാര്‍ശ അനുസരിച്ച് സഖ്യത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് 166, 167 വകുപ്പുകള്‍ പ്രകാരം മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ഭരണ ചുമതല മെത്രാപ്പോലീത്താ ഏറ്റെടുത്തിരിക്കുന്നതായി 193-ാം സര്‍ക്കുലര്‍ മുഖേന സഭയിലെ എല്ലാ ഇടവകകളിലും അറിയിപ്പു നല്‍കി. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത (പ്രസിഡന്റ്), ഫാ. സി. ജെ. ജോണ്‍ (കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടെ 13 അംഗ അഡ്ഹോക്ക് കമ്മിറ്റി ഭരണ ചുമതല നിര്‍വ്വഹിക്കുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ത്തോമ സഭയിലെ എപ്പിസ്കോപ്പല്‍, ഭദ്രാസന, മണ്ഡലം, അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ പ്രകടമാകുന്ന അച്ചടക്കം യുവജന സഖ്യം തിരഞ്ഞെടുപ്പില്‍ പ്രകടമാകാത്തതും ഒരു തരത്തിലും അംഗീകരിക്കുകയില്ല എന്ന് നിശ്ചയദാര്‍ഢ്യമാണ് മെത്രാപ്പോലീത്തായെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. മെയ് മാസം മുതല്‍ ഈ ക്രമീകരണം നിലവില്‍ വന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.