You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ നഴ്‌സസ്‌ ദിനം ആഘോഷിച്ചു

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, May 30, 2014 08:09 hrs UTC


         
    

ഹ്യൂസ്റ്റന്‍: ആകര്‍ഷകമായ വിവിധ പരിപാടികളോടെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍, മെയ്‌ പതിനേഴാം തിയ്യതി വൈകുന്നേരം ഹ്യൂസ്റ്റനിലെ മഹാരാജാ ഓഡിറ്റോറിയത്തില്‍ വച്ച്‌ നഴ്‌സസ്‌ ദിനം ആഘോഷിച്ചു. ശ്രുതി വര്‍ഗീസ്‌ അമേരിക്കന്‍ ദേശീയ ഗാനവും മരീന ഇന്തൃന്‍ ദേശീയഗാനവും ആലപിച്ചു. നഴ്‌സസ്‌ അസോസിയേഷന്റെ നിലവിലെ പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ പ്രസിഡന്റുമാരും കത്തിച്ച മെഴുകുതിരിയേന്തി മറിയാമ്മ തോമസിന്റെ നേതൃത്വത്തില്‍ നഴ്‌സസിന്റെ പൊതുവായ പ്രത്യേക പ്രാര്‍ത്ഥന ഉരുവിട്ടു. ലൗലി എല്ലങ്കയിലിന്റെ നേതൃത്വത്തില്‍ സേവനത്തിന്റെ പ്രതീകമായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേല്‍ പ്രതിജ്ഞയും എല്ലാവരും ഏറ്റുചൊല്ലി. ഷിബു ജോണിന്റെ പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം പരിപാടികളുടെ സ്‌പോണ്‍സര്‍മാരായ പ്രിന്‍സിഫല്‍ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്‌, അമേരിക്കന്‍ റിയാലിറ്റി കൃാപ്പിറ്റല്‍ ട്രസ്റ്റ്‌, നാഷന്‍ വൈഡ്‌ എന്നീ കമ്പനികളെ മേരി തോമസ്‌ പരിചയപ്പെടുത്തി. അസോസിയേഷന്‍ സെക്രട്ടറി ലൗലി എല്ലങ്കയില്‍ സന്നിഹിതരായ ഏവര്‍ക്കും സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. പ്രസിഡന്റ്‌ സാലി സാമുവല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരെയും ആദരിച്ചു സംസാരിക്കുകയുണ്ടായി. മേരി റോയ്‌, സാറാമ്മ ജേക്കബ്‌, മറിയാമ്മ ഉമ്മന്‍, മറിയാമ്മ മാത്യൂസ്‌, മേരി എബ്രഹാം, എല്‍സി തോട്ടം, മേരി തോമസ്‌, ലിസാ ജേക്കബ്‌, മറിയാമ്മ തോമസ്‌, ആലീസ്‌ നെയ്‌ച്ചേരില്‍ തുടങ്ങിയവരുടെ നിസ്‌തുലമായ സേവനങ്ങള്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന്‌ സാലി സാമുവല്‍ പ്രസംഗത്തില്‍ എടുത്തു പറയുകയുണ്ടായി.

യോഗത്തിലെ മുഖ്യ പ്രഭാഷകയായ ഡോക്‌ടര്‍ ബെറ്റി കോസാരത്തിനെ ആലീസ്‌ നെയ്‌ചേരി പരിചയപ്പെടുത്തി. മുഖ്യപ്രസംഗം അതീവ വിജ്ഞാനപ്രദവും സരസവും സരളവുമായിരുന്നു. ഡോക്‌ടര്‍ ഷൈനി വര്‍ഗീസ്‌ നയിനാ (NAINA) യുടെ വിവിധ പരിപാടികളെപ്പറ്റി വിശദീകരിച്ചു. തുടര്‍ന്ന്‌ നഴ്‌സിംഗ്‌ പ്രൊഫഷണല്‍ മേഖലയില്‍ മികവുപുലര്‍ത്തിയവര്‍ക്ക്‌ അംഗീകാരത്തിന്റേയും പ്രശംസയുടെയും ചിഹ്നങ്ങളായ അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി. ഡോക്‌ടര്‍ ബെറ്റി കോസാരത്ത്‌, മേരി ലാലി ചാക്കോ, ഷീലാ മാത്യൂസ്‌, അക്കാമ്മ കല്ലേല്‍, ഏലിയാമ്മ സാമുവേല്‍, മേരി തോമസ്‌ തുടങ്ങിയവര്‍ അവാര്‍ഡുകളും പ്രശംസാപത്രങ്ങളും വിതരണം ചെയ്‌തു. ഡോക്‌ടര്‍ ഓമനാ സൈമണ്‍, ഡോക്‌ടര്‍ ഷൈനി വര്‍ഗീസ്‌, മേരി ലാലി ചാക്കൊ, ജോസഫ്‌. സി. ജോസഫ്‌, ഷെര്‍ലി കോശി, ലിസി ജോസഫ്‌, സാലി സാമുവല്‍, ഇസ്‌ത്തെല്ലാ മനുസ്‌ക്കാനി, ആന്‍സി ജോണ്‍, ലൗലി എല്ലങ്കയില്‍, എന്നിവര്‍ അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹരായി. ഹ്യൂസ്റ്റനിലും നാട്ടിലുമുള്ള അര്‍ഹരായ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്‌ ഫണ്ടും മേരി തോമസ്‌ യോഗത്തില്‍ വച്ചു നല്‍കി. അക്കാമ്മ കല്ലേല്‍ പുതിയ നഴ്‌സിംഗ്‌ ബിരുദധാരികള്‍ക്ക്‌ അനുമോദനമര്‍പ്പിച്ചു സംസാരിച്ചു. ഏലിയാമ്മ സാമുവേല്‍ റിട്ടയേര്‍ഡ്‌ നഴ്‌സസിനെ അസോസിയേഷനു വേണ്ടി ആദരവു രേഖപ്പെടുത്തി സംസാരിച്ചു. സുനന്ദാസ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സിലെ കലാകാരികള്‍ മോഹിനിയാട്ടവും സിനിമാറ്റിക്‌ നൃത്തവും അവതരിപ്പിച്ച്‌ കലാസ്വാദകരെ ആനന്ദിപ്പിച്ചു. ഷീബാ നൈനാന്‍, ശ്രുതി വര്‍ഗീസ്‌, മെരീന, ഷിബു ജോണ്‍ തുടങ്ങിയവര്‍ ഇമ്പമുള്ള ഗാനങ്ങളാലപിച്ചു. എല്‍സി ഷാജി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. കെ. പി. ജോര്‍ജ്‌, മൈസൂര്‍ തമ്പി ജോയി എന്‍. സാമുവല്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഷീബാ കുരൃാക്കോസ്‌ പരിപാടികളുടെ അവതാരകയായിരുന്നു. 2014 ലെ നഴ്‌സസ്‌ ദിനാഘോഷങ്ങള്‍ എന്തുകൊണ്ടും അവിസ്‌മരണീയമായി തീര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.