You are Here : Home / USA News

വിസ, ഒ.സി.ഐ. സര്‍വ്വീസ് മെയ് 21 മുതല്‍ കോക്‌സ് ആന്റ് കിങ്ങ്‌സ് ഗ്ലോബല്‍ ഏജന്‍സിക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 21, 2014 09:07 hrs UTC



ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇന്ത്യന്‍ എംബസി വിസ, ഓ.സി.ഐ. കാര്‍ഡ്, ഇന്ത്യ സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നല്‍കുന്നതിന് ബി.എല്‍.എസുമായി ഉണ്ടാക്കിയ കരാര്‍ മെയ് 20ന് അവസാനിക്കും. മെയ് 21 ബുധനാഴ്ച മുതല്‍ ബി.എല്‍.എസ്സിനു പകരം കോക്‌സ് ആന്റ് കിങ്ങ്‌സ് ഗ്ലോബല്‍ സര്‍വ്വീസായിരിക്കും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക. മെയ് 21 മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ബേങ്കേഴ്‌സ് ചെക്കുകളും, മണി ഓര്‍ഡുകളും പുതിയ സര്‍വ്വീസ് ഏജന്‍സിയുടെ പേരില്‍ വാങ്ങേണ്ടതാണ്.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ(കാലിഫോര്‍ണിയ), വാഷിംഗ്ടണ്‍ ഡി.സി., ന്യൂയോര്‍ക്ക്, ചിക്കാഗൊ( ഇല്ലിനോയ്‌സ്( ഹൂസ്റ്റണ്‍(ടെക്‌സസ്), അറ്റ്‌ലാന്റ(ജോര്‍ജ്ജിയ), എന്നീ കേന്ദ്രങ്ങളിലാണ് പുതിയ ഏജന്‍സിയുടെ സേവനം ലഭ്യമാക്കുക.

കൂടുതല്‍ വിവരങ്ങള്‍http://www.in.ckgs.us എന്ന വെബ്‌സൈറ്റില്‍ നിന്നോ 1-866-978-0055, 408-709-1764, 408-709-1773 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ ലഭിക്കും.

മെയ് 20 വരെ അയച്ച അപേക്ഷകളുടെ ട്രാക്കിങ്ങ് വിവരങ്ങള്‍ ഇതേ വെബ്‌സൈറ്റില്‍ നിന്നുതന്നെ ലഭിക്കുന്നതാണ്. തുടരെ തുടരെ ഏജന്‍സികള്‍ മാറുന്നതുമൂലം ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ സംഖ്യ വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യന്‍ എംബസിയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന പരാതി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ ഇന്ത്യക്കാരില്‍ നിന്നും മുറവിളി ഉയരുന്നുണ്ടെങ്കിലും അധികാരികള്‍ക്ക് കേട്ട ഭാവം പോലും ഇല്ല. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതോടെ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.