You are Here : Home / USA News

ലാനാ നാഷണല്‍ കണ്‍വന്‍ഷന്‍: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 14, 2013 02:42 hrs UTC

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോ റോസ്‌മോണ്ടിലെ ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിലേക്കായി രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്മിറ്റി ചെയര്‍മാന്‍മാരായ ജോണ്‍ ഇലയ്‌ക്കാട്ട്‌ (രജിസ്‌ട്രേഷന്‍), ഡോ. റോയി തോമസ്‌ (റിസപ്‌ഷന്‍), ഡോ. രവിവര്‍മ രാജ & ഉമാരാജ (അക്ഷരശ്ശോകസന്ധ്യ), ഡോ. ശ്രീധര്‍ കര്‍ത്താ (സോവനീര്‍), എന്‍.വി കുര്യാക്കോസ്‌ (ടൈം മാനേജ്‌മെന്റ്‌), നാരായണന്‍ നായര്‍ (ഹോസ്‌പിറ്റാലിറ്റി), രാധാകൃഷ്‌ണന്‍ നായര്‍ (അക്കോമൊഡേഷന്‍), അശോകന്‍ കൃഷ്‌ണന്‍ (ഫിനാന്‍സ്‌), ജോസി കുറുപ്പംപറമ്പില്‍ (ഫുഡ്‌), മാത്യു കളത്തില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), നാരായണന്‍ കുട്ടപ്പന്‍ (സ്റ്റേജ്‌), രവീന്ദ്രന്‍ കുട്ടപ്പന്‍ (ഡെക്കറേഷന്‍സ്‌), ജേക്കബ്‌ ചിറയത്ത്‌ (ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌), അജികുമാര്‍ ഭാസ്‌കരന്‍ (പഞ്ചവാദ്യം), അജിത്‌ ചന്ദ്രന്‍ (എന്റര്‍ടൈന്‍മെന്റ്‌), അഡ്വ. രതീദേവി & ശ്യാം പരമേശ്വരന്‍ (കവിയരങ്ങ്‌), ഡൊമിനിക്‌ ചൊള്ളമ്പേല്‍ (ഫോട്ടോഗ്രാഫി), ഷാജന്‍ ആനിത്തോട്ടം (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) എന്നിവരാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌.

 

കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ ആയിരിക്കും ഷിക്കാഗോ കണ്‍വന്‍ഷന്റെ മുഖ്യാതിഥിയും പ്രധാന പ്രഭാഷകനും. സമകാലിക മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ചും ന്യൂനതകളെക്കുറിച്ചും പ്രബന്ധമവതരിപ്പിക്കുന്ന അദ്ദേഹം മറ്റ്‌ സെമിനാറുകളിലും പങ്കെടുത്ത്‌ പ്രസംഗിക്കുന്നതാണ്‌. കേരളത്തില്‍ നിന്നും അദ്ദേഹത്തെ കൂടാതെ പ്രമുഖ ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സതീഷ്‌ ബാബു പയ്യന്നൂരും കണ്‍വന്‍ഷനില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുന്നതാണ്‌. കൂടാതെ അമേരിക്കയിലേയും കാനഡയിലേയും സജീവ സാഹിത്യ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനിലെ വിവിധ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ലാന അംഗങ്ങളെ കൂടാതെ എഴുത്തിനേയും വായനയേയും ഇഷ്‌ടപ്പെടുന്ന എല്ലാവര്‍ക്കും കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്‌. രജിസ്‌ട്രേഷന്‍ ഫീസ്‌ നൂറു ഡോളര്‍ ആയിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.